ക്യാപ്റ്റന്‍സി ഒരു വിഷയമല്ല, സിക്‌സ് പറത്തേണ്ട സമയമാണെങ്കില്‍ അത് ഞാന്‍ ചെയ്യും: സഞ്ജു സാംസണ്‍

എന്നെ സംബന്ധിച്ച് അതൊരു വലിയ വെല്ലുവിളിയല്ല. അതിന് മുന്‍പും ഞാന്‍ ഇത്തരം അനുഭവത്തിലൂടെ കടന്നു പോയിട്ടുണ്ട്
സഞ്ജു സാംസൺ/ഫോട്ടോ: രാജസ്ഥാൻ റോയൽസ്, ട്വിറ്റർ
സഞ്ജു സാംസൺ/ഫോട്ടോ: രാജസ്ഥാൻ റോയൽസ്, ട്വിറ്റർ

ദുബായ്: നായകത്വം വെല്ലുവിളിയല്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ക്യാപ്റ്റന്‍ ആവുന്നത് തന്റെ കളിയെ ബാധിക്കുന്നില്ലെന്നും സഞ്ജു പറഞ്ഞു. 

എന്നെ സംബന്ധിച്ച് അതൊരു വലിയ വെല്ലുവിളിയല്ല. അതിന് മുന്‍പും ഞാന്‍ ഇത്തരം അനുഭവത്തിലൂടെ കടന്നു പോയിട്ടുണ്ട്. ഈ ടീമില്‍ കളിക്കുന്നതിന് മുന്‍പും ഈ അനുഭവം എനിക്കുണ്ടായിട്ടുണ്ട്. എന്ത് ഉത്തരവാദിത്വവും വെല്ലുവിളിയുമാണോ നിങ്ങള്‍ക്ക് മുന്‍പിലേക്ക് എത്തുന്നത് അത് ഗ്രൗണ്ടിന് അപ്പുറം നില്‍ക്കേണ്ടതാണ്. ഗ്രൗണ്ടിനുള്ളിലായിരിക്കുമ്പോള്‍ അവിടെ നേരിടേണ്ടതായ വിഷയങ്ങളുണ്ട്. ബൗളര്‍മാരെ നേരിടേണ്ടതുണ്ട്, സഞ്ജു പറഞ്ഞു. 

ഗ്രൗണ്ടിന് പുറത്തേക്ക് ഒരു ബൗളറെ പറത്തേണ്ടതുണ്ട് എങ്കില്‍ അങ്ങനെ തന്നെ ചെയ്യണം. അടുത്തത് ആരാണ് വരുന്നത് എന്നോ ഞാന്‍ പുറത്തായാല്‍ എന്താവും എന്നോ ഞാന്‍ ചിന്തിക്കുന്നില്ല. ഈ ഫോര്‍മാറ്റില്‍ റിസ്‌ക് കൂടുതലാണ്. ലഭിക്കുന്ന പ്രതിഫലവും നല്ലതാണ്. ക്യാപ്റ്റന്‍സി ഒരിക്കലും ഞാന്‍ കളിക്കുന്ന വിധത്തെ ബാധിക്കില്ല. 

ആധിപത്യം പുലര്‍ത്തി കളിക്കാനാണ് ഞാന്‍ ശ്രമിക്കുക. ചിലപ്പോള്‍ വിക്കറ്റ് നഷ്ടമാവും. ചിലപ്പോള്‍ ചില കളികള്‍ ജയിക്കും. അത്രയും ലളിതമാണ് കാര്യങ്ങള്‍ എന്നും സഞ്ജു പറഞ്ഞു. ദുബായില്‍ ഐപിഎല്ലിനായുള്ള ഒരുക്കത്തിലാണ് സഞ്ജു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഇന്ത്യയുടെ ടി20 ടീമില്‍ സഞ്ജുവിന് ഇടം നേടാന്‍ കഴിഞ്ഞിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com