ബ്രാത്‌വെയ്റ്റിന് സ്ഥാനമില്ല; ആറ് വര്‍ഷത്തിന് ശേഷം രവി രാംപോള്‍ തിരിച്ചെത്തി; ലോകകപ്പിനുള്ള വിന്‍ഡീസ് ടീം

ബ്രാത്‌വെയ്റ്റിന് സ്ഥാനമില്ല; ആറ് വര്‍ഷത്തിന് ശേഷം രവി രാംപോള്‍ തിരിച്ചെത്തി; ലോകകപ്പിനുള്ള വിന്‍ഡീസ് ടീം
രവി രാംപോൾ/ ട്വിറ്റർ
രവി രാംപോൾ/ ട്വിറ്റർ

ആന്റിഗ്വ: ടി20 ലോകകപ്പിനുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ആരാധകരെ അമ്പരപ്പിക്കുന്നതാണ് ടീം തിരഞ്ഞെടുപ്പ്. 15 അംഗ ടീമില്‍ അപ്രതീക്ഷിത തിരിച്ചുവരവും പുറത്താകലും ഉണ്ട്. 

നിലവിലെ ചാമ്പ്യന്‍മാരായ വിന്‍ഡീസിനെ കഴിഞ്ഞ തവണ തുടരെ നാല് സിക്‌സുകള്‍ തൂക്കി അവിശ്വസനീയ പ്രകടനത്തിലൂടെ രണ്ടാം കിരീടത്തിലേക്ക് നയിച്ച കാര്‍ലോസ് ബ്രാത്‌വെയ്റ്റിന് ടീമില്‍ സ്ഥാനമില്ല എന്നതാണ് ശ്രദ്ധേയം. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 36കാരനായ പേസര്‍ രവി രാംപോള്‍ ടീമില്‍ മടങ്ങിയെത്തി. 2015ല്‍ വിന്‍ഡീസിനായി ടി20 കളിച്ച ശേഷം താരത്തിന് ടീമില്‍ സ്ഥാനമുണ്ടായിരുന്നില്ല.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തിളങ്ങിയ റോസ്റ്റന്‍ ചേസിനെ ടീമിലേക്ക് വിളിച്ചു. ഇത് ആദ്യമായാണ് താരം വിന്‍ഡീസിന്റെ ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെടുന്നത്. വെറ്ററന്‍ താരങ്ങളായ ക്രിസ് ഗെയ്ല്‍, ഡ്വയ്ന്‍ ബ്രാവോ എന്നിവരും ടീമിലുണ്ട്. 

ഇംഗ്ലണ്ടുമായാണ് വിന്‍ഡീസിന്റെ ആദ്യ മത്സരം. ഒക്ടോബര്‍ 23ന് അബുദാബിയിലാണ് പോരാട്ടം. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ലോകകപ്പ് പോരാട്ടങ്ങള്‍. 

വിന്‍ഡീസ് ടീം: കെയ്‌റോണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), നിക്കോളാസ് പൂരന്‍, ഫാബിയന്‍ അല്ലന്‍, ഡ്വെയ്ന്‍ ബ്രാവോ, റോസ്റ്റണ്‍ ചെയ്‌സ്, ആന്ദ്രെ ഫ്‌ളെച്ചര്‍, ക്രിസ് ഗെയ്ല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, എവിന്‍ ലൂയിസ്, ഒബെഡ് മക്കെ, ലണ്ടല്‍ സിമ്മണ്‍സ്, രവി രാംപോള്‍, ആന്ദ്ര റസ്സല്‍, ഒഷനെ തോമസ്, ഹെയ്ഡന്‍ വാല്‍ഷ്. റിസര്‍വ് താരങ്ങള്‍- ഡാരന്‍ ബ്രാവോ, ഷെല്‍ഡന്‍ കോട്രല്‍, ജെയ്‌സന്‍ ഹോള്‍ഡര്‍, അകില്‍ ഹൊസെയ്ന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com