പരിശീലനം ഒരുമിച്ചായാലോ? ക്രിസ്റ്റിയാനോയും കോഹ്‌ലിയും മാഞ്ചസ്റ്ററില്‍

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് നടക്കുന്ന ഓള്‍ഡ് ട്രഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടും മാഞ്ചസ്റ്റന്‍ യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രഫോര്‍ഡും അടുത്തടുത്താണ്
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പങ്കുവെച്ച ചിത്രം
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പങ്കുവെച്ച ചിത്രം

മാഞ്ചസ്റ്റര്‍: രണ്ട് ഇതിഹാസങ്ങള്‍ മാഞ്ചസ്റ്ററില്‍ ഒരുമിച്ച്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ടീമിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചേര്‍ന്ന് കഴിഞ്ഞു. ഈ സമയം നഗരത്തിന്റെ മറ്റൊരിടത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും. 

ഒരു നഗരം, രണ്ട് GOATs എന്നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ട്വിറ്ററില്‍ കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് വെള്ളിയാഴ്ച ഇന്ത്യ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡില്‍ ഇറങ്ങും. ശനിയാഴ്ചയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തന്റെ രണ്ടാം വരവിലെ ക്രിസ്റ്റിയാനോയുടെ ആദ്യ മത്സരം. 

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് നടക്കുന്ന ഓള്‍ഡ് ട്രഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടും മാഞ്ചസ്റ്റന്‍ യുനൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രഫോര്‍ഡും അടുത്തടുത്താണ്. മാഞ്ചസ്റ്ററില്‍ ഈ സമയം കോഹ് ലിയും ക്രിസ്റ്റിയാനോയും എന്നാണ് ലങ്കാഷെയര്‍ ട്വീറ്റ് ചെയ്തത്. പിന്നാലെ ഇത് ഏറ്റെടുത്ത് മാഞ്ചസ്റ്റര്‍ യുനൈറ്റഡും എത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com