അച്ഛന്റേയും അമ്മയുടേയും ആദ്യ വിമാന യാത്ര; ആ സ്വപ്‌നവും യാഥാര്‍ഥ്യമാക്കി നീരജ് ചോപ്ര 

ഒളിംപിക്‌സ് മെഡല്‍ എന്നതിനൊപ്പം നീരജ് ചോപ്ര മനസില്‍ കൊണ്ടുനടന്ന മറ്റൊരു സ്വപ്‌നവും യാഥാര്‍ഥ്യമായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഒളിംപിക്‌സ് മെഡല്‍ എന്നതിനൊപ്പം നീരജ് ചോപ്ര മനസില്‍ കൊണ്ടുനടന്ന മറ്റൊരു സ്വപ്‌നവും യാഥാര്‍ഥ്യമായി. അച്ഛനേയും അമ്മയേയും കൊണ്ട് വിമാനത്തില്‍ പറക്കുക എന്നതായിരുന്നു നീരജിന്റെ സ്വപ്‌നങ്ങളില്‍ ഒന്ന്. 

ഇന്ന് എന്റെ ഒരു ചെറിയ സ്വപ്‌നം കൂടി യാഥാര്‍ഥ്യമായി. അച്ഛനേയും അമ്മയേയും അവരുടെ ആദ്യ വിമാന യാ്ത്രയ്ക്കായി കൊണ്ടുപോയി, നീരജ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു. 2021ലെ തന്റെ മത്സരങ്ങള്‍ അവസാനിപ്പിക്കുന്നതായും ഇടവേള എടുക്കുകയാണെന്നും കഴിഞ്ഞ മാസം നീരജ് പറഞ്ഞിരുന്നു. 

2022ല്‍ ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍ മത്സരിക്കുമെന്നും നീരജ് ചോപ്ര വ്യക്തമാക്കിയിട്ടുണ്ട്. തിരക്കേറിയ ഷെഡ്യൂളും അസുഖങ്ങളും കാരണം ടോക്യോയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം പരിശീലനം ആരംഭിക്കാനായിട്ടില്ല. ഇതിനാല്‍ ചെറിയ ഇടവേള എടുത്ത് കൂടുതല്‍ കരുത്തോടെ 2022 കലണ്ടറിലേക്കായി തിരികെ എത്താനാണ് ശ്രമിക്കുന്നത്, നീരജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ടോക്യോ ഒളിംപിക്‌സ് ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ എറിഞ്ഞാണ് നീരജ് സ്വര്‍ണം നേടിയത്. ആദ്യ ശ്രമത്തില്‍ 87.02 കണ്ടെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ അത് 87.58ലേക്ക് എത്തിച്ചു. ഇവിടെ മറ്റൊരു താരത്തിനും നീരജിന്റെ സ്‌കോര്‍ മറികടക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com