'ഇന്ത്യന്‍ താരങ്ങള്‍ കളിക്കാതിരുന്നത് ഐപിഎല്‍ കരാര്‍ സംരക്ഷിക്കാന്‍'; ആരോപണവുമായി ബാര്‍മി ആര്‍മി 

ഐപിഎല്‍ കരാര്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ കളിക്കാര്‍ മാഞ്ചസ്റ്ററില്‍ കളിക്കാന്‍ തയ്യാറാവാതിരുന്നത് എന്നാണ് വിമര്‍ശനം
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കും ഇന്ത്യന്‍ കളിക്കാര്‍ക്കും നേരെ ആരോപണവുമായി ബാര്‍മി ആര്‍മി. ഐപിഎല്‍ കരാര്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ കളിക്കാര്‍ മാഞ്ചസ്റ്ററില്‍ കളിക്കാന്‍ തയ്യാറാവാതിരുന്നത് എന്നാണ് വിമര്‍ശനം. 

ഐപിഎല്‍ മുന്‍പില്‍ എത്തി നില്‍ക്കുമ്പോള്‍ അവര്‍ ഈ കളി കളിച്ചത് ഐപിഎല്ലിന് വേണ്ടിയാണ് എന്നതില്‍ ഒരു സംശയവും ഇല്ല. തങ്ങളുടെ ഐപിഎല്‍, കോമേഴ്ഷ്യല്‍ കോണ്‍ട്രാക്റ്റുകള്‍ നഷ്ടപ്പെടാതിരിക്കാനായി ഇന്ത്യന്‍ താരങ്ങള്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ നിന്ന് പിന്മാറിയതായിരിക്കും, ബാര്‍മി ആര്‍മി ഡയറക്ടര്‍ ക്രിസ് മല്ലാര്‍ഡ് ആരോപിച്ചു. 

ഐപിഎല്‍ കരാറുകള്‍ക്ക് പ്രാധാന്യമുണ്ട്. അതിനെ ബഹുമാനിക്കുന്നു. എന്നാല്‍ അവര്‍ ഈ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കണമായിരുന്നു. എന്നാല്‍ പിന്മാറാന്‍ അവരെ അനുവദിച്ചത് ഞെട്ടിക്കുന്നതാണെന്നും ബാര്‍മി ആര്‍മി ആരോപിച്ചു. ആരാധകരെ മാത്രമല്ല, ചെറിയ ബിസിനസുകള്‍ നടത്തുന്നവരേയും അവസാന മണിക്കൂറില്‍ ടെസ്റ്റ് ഉപേക്ഷിച്ചത് ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. 

ഇന്ത്യന്‍ ഫിസിയോയ്ക്കും കോവിഡ് പോസിറ്റീവായതോടെയാണ് ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് ഭീതി ഉടലെടുത്തത്. ഇതോടെ ടെസ്റ്റില്‍ നിന്ന് ഇന്ത്യ പിന്മാറുകയായിരുന്നു. ടെസ്റ്റ് റിഷെഡ്യൂള്‍ ചെയ്യാമെന്ന നിര്‍ദേശം ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന് മുന്‍പാകെ വെച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com