സമയ മാറ്റത്തിനൊരുങ്ങി ഐഎസ്എല്‍, ഡബിള്‍ ഹെഡ്ഡറുകളുടെ കിക്ക് ഓഫ് 9.30ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th September 2021 01:00 PM  |  

Last Updated: 11th September 2021 01:02 PM  |   A+A-   |  

isl

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: എട്ടാം സീസണില്‍ പുതിയ മാറ്റങ്ങളുമായി ഐഎസ്എല്‍. ആഴ്ച അവസാനമുള്ള രണ്ട് മത്സരങ്ങള്‍ രാത്രി 9.30ന് ആരംഭിക്കുന്ന വിധം മാറ്റം വരുത്തുന്നതായാണ് സൂചന. 

സമയ മാറ്റം സംബന്ധിച്ച് ടീമുകളെ ഐഎസ്എല്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചതായാണ് വിവരം. 9.30ന് മത്സരം ആരംഭിക്കുന്നു എന്നത് കളിക്കാരെ സംബന്ധിച്ച് ആശ്വാസകരമാണ്. ഹ്യൂമിഡിറ്റിയുടെ പ്രശ്‌നം അകലുന്നതോടെ കളിക്കാര്‍ ഈ നീക്കത്തെ സ്വാഗതം ചെയ്യുമെന്ന് വ്യക്തം. 

ശനി, ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ 7.30ന് തന്നെ ആവും മത്സരം തുടങ്ങുക. നേരത്തെ രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ 5.30നാണ് ആദ്യ മത്സരം ആരംഭിച്ചിരുന്നത്. 2021-22 സീസണിലെ ഐഎസ്എല്‍ ഷെഡ്യൂള്‍ അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

11 ക്ലബുകളാണ് ഇപ്പോള്‍ ഐഎസ്എല്ലിന്റെ ഭാഗമായുള്ളത്. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ നീളുന്ന ടൂര്‍ണമെന്റില്‍ 115 മത്സരങ്ങളുണ്ട്. കഴിഞ്ഞ സീസണില്‍ കോവിഡ് ആശങ്കകള്‍ക്കിടയില്‍ ഗോവയില്‍ ബയോ ബബിളിനുള്ളിലാണ് ടൂര്‍ണമെന്റ് നടത്തിയത്.