"ഞങ്ങൾ ഇവിടെയുണ്ട്!" കോഹ് ലിക്കൊപ്പം അനുഷ്കയും ദുബായിയിൽ 

റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ടാ​ഗ് ചെയ്തുകൊണ്ടാണ് അനുഷ്ക  ചിത്രമിട്ടിരിക്കുന്നത്
ഫോട്ടോ: ഇന്‍സ്റ്റഗ്രാം
ഫോട്ടോ: ഇന്‍സ്റ്റഗ്രാം

ന്ത്യൻ പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ നായകൻ വിരാട് കോഹ് ലി ഇന്ന് ഇംഗ്ലണ്ടിൽ നിന്ന് ദുബായിലെത്തി. വിരാടിനൊപ്പം ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയും ദുബായിൽ എത്തിയിട്ടുണ്ട്. അനുഷ്ക തന്നെയാണ് ഇക്കാര്യം ഇൻസ്റ്റ​ഗ്രാമിലൂടെ അറിയിച്ചത്. 

വിമാനത്തിൽ നിന്ന് പകർത്തിയ ഒരു ചിത്രം പങ്കുവച്ച് യുകെയോട് വിടപറയുകയായിരുന്നു താരം. ഇതിനുപിന്നാലെയാണ് "ഞങ്ങൾ ഇവിടെയുണ്ട്!" എന്ന് കുറിച്ച് ‌‌‌‌മറ്റൊരു ചിത്രവും പങ്കുവച്ചത്. റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ ടാ​ഗ് ചെയ്തുകൊണ്ടാണ് അനുഷ്ക സ്റ്റാറ്റസിൽ ചിത്രമിട്ടിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com