ചരിത്രം കുറിച്ച് എമ്മ റാഡുകാന; യുഎസ് ഓപ്പൺ വനിത സിംഗിൾസ് കിരീടം 18കാരിക്ക്

44 വർഷത്തിന് ശേഷം വനിത സിംഗിൾസിൽ കിരീടം നേടുന്ന ആദ്യ ബ്രിട്ടിഷ് താരമെന്ന നേട്ടവും എമ്മ സ്വന്തമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോർക്ക്; യുഎസ് ഓപ്പൺ വനിത സിംഗിൾസ് കിരീടം ബ്രിട്ടീഷ് താരം എമ്മ റാഡുകാനുയ്ക്ക്. കാനഡയുടെ ലെയ്‌ല ഫെർണാണ്ടസിനെ തോൽപ്പിച്ചാണ് 18കാരിയായ എമ്മ ചരിത്രംനേട്ടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് എമ്മയുടെ ജയം. മൂന്നാം ചാംപ്യൻഷിപ് പോയിന്റിലാണ് എമ്മ സ്വപ്നനേട്ടത്തിൽ എത്തിയത്. സ്കോർ 6-4, 6-3. 

22 വർഷത്തിന് ശേഷമാണ് കൗമാര ഫൈനൽ അരങ്ങേറുന്നത്. 19 കാരിയായിരുന്ന എമ്മയുടെ എതിരാളിയായ ലെയ്ല. ഓപ്പൺ എയറിൽ ക്വാളിഫയർ കളിച്ചെത്തിയ താരം ആദ്യമായാണ് ഗ്രാൻഡ് സ്‌ലാം കിരീടം നേടുന്നത്. 44 വർഷത്തിന് ശേഷം വനിത സിംഗിൾസിൽ കിരീടം നേടുന്ന ആദ്യ ബ്രിട്ടിഷ് താരമെന്ന നേട്ടവും 18 കാരി എമ്മ സ്വന്തമാക്കി. മരിയ ഷറപ്പോവയ്‌ക്കു ശേഷം ഗ്രാൻഡ് സ്‌ലാം കിരീടം നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കി. ഓപ്പൺ കാലഘട്ടത്തിൽ സീഡ് ചെയ്യപ്പെടാത്ത താരങ്ങൾ ഏറ്റുമുട്ടിയ ആദ്യ ഗ്രാൻഡ് സ്‌ലാം ഫൈനൽ ആയിരുന്നു ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com