എന്റെ പല്ല് കൊഴിഞ്ഞു, അതിനും ഐപിഎല്ലിനെ കുറ്റം പറയാമോ? വിമര്‍ശനവുമായി ഇര്‍ഫാന്‍ പഠാന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th September 2021 10:03 AM  |  

Last Updated: 12th September 2021 10:03 AM  |   A+A-   |  

irfan_pathan

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിക്കാന്‍ കാരണം ഐപിഎല്‍ ആണെന്ന ആരോപണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. എന്റെ പല്ല് കൊഴിഞ്ഞു, അതിന് ഐപിഎല്ലിനെ പഴി പറയാമോ എന്നാണ് പഠാന്‍ ചോദിക്കുന്നത്. 

ട്വിറ്ററിലൂടെയായിരുന്നു ഇന്ത്യന്‍ മുന്‍ താരത്തിന്റെ പ്രതികരണം. ഐപിഎല്‍ ബയോ ബബിളിലേക്ക് ചേരാന്‍ വേണ്ടിയാണ് ഇന്ത്യന്‍ താരങ്ങള്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് കളിക്കില്ലെന്ന് നിലപാടെടുത്തത് എന്ന നിലയില്‍ വലിയ വിമര്‍ശനം ഇന്ത്യക്ക് നേരെ ഉയര്‍ന്നിരുന്നു. 

രവി ശാസ്ത്രി, ഭരത് അരുണ്‍, ആര്‍ ശ്രീധര്‍ എന്നിവരെ കൂടാതെ ടീം ഫിസിയോയ്ക്കും കോവിഡ് പോസിറ്റീവായതോടെയാണ് ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക ഉടലെടുത്തത്. മാഞ്ചസ്റ്റര്‍ ടെസ്റ്റ് കളിക്കാന്‍ ഇന്ത്യ വിസമ്മതിക്കുകയായിരുന്നു എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആദ്യം പ്രതികരിച്ചത്. എന്നാല്‍ പിന്നാലെ അവര്‍ പ്രസ്താവന തിരുത്തി. 

മാഞ്ചസ്റ്റര്‍ ടെസ്റ്റ് റദ്ദാക്കിയതോടെ ഇന്ത്യന്‍ താരങ്ങള്‍ ലണ്ടന്‍ വിട്ടു. യുഎഇയില്‍ എത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ ആറ് ദിവസം ബയോ ബബിളില്‍ കഴിയണം. ഇതിന് ശേഷം ടീമിനൊപ്പം പരിശീലനം തുടങ്ങാനാവും.