മാഞ്ചസ്റ്റര്‍ ടെസ്റ്റ്; അന്തിമ തീരുമാനം തേടി ഐസിസിയെ സമീപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

മത്സര ഫലം സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐസിസിക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കത്ത് നല്‍കിയിരിക്കുന്നത്
ഫോട്ടോ: ഐസിസി, ട്വിറ്റർ
ഫോട്ടോ: ഐസിസി, ട്വിറ്റർ

ലണ്ടന്‍: മാഞ്ചസ്റ്റര്‍ ടെസ്റ്റുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കണമെന്ന ആവശ്യവുമായി ഐസിസിയെ സമീപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. മത്സര ഫലം സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐസിസിക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കത്ത് നല്‍കിയിരിക്കുന്നത്. 

നിലവില്‍ രണ്ട് സാധ്യതകളാണ് ഉള്ളത്. മത്സരം നടത്താന്‍ സാധിക്കാത്ത സാഹചര്യം അവിടെ ഉണ്ടായെന്ന് ഐസിസിയുടെ ഡിസ്പ്യൂട്ട് റെസലൂഷന്‍ കമ്മിറ്റിക്ക് ബോധ്യപ്പെട്ടാല്‍ ടെസ്റ്റ് അസാധുവാകും. ഇതോടെ പരമ്പര 2-1ന് ഇന്ത്യ ജയിച്ചതായി ഫലം വരും. മറ്റൊന്ന്, ഇന്ത്യ പിന്മാറിയ സാഹചര്യത്തില്‍ ഇംഗ്ലണ്ടിനെ അഞ്ചാം ടെസ്റ്റില്‍ വിജയിയായി പ്രഖ്യാപിക്കാം എന്നതാണ്. ഇതിലൂടെ ഫലം 2-2 ആവും. 

കോവിഡിനെ തുടര്‍ന്നല്ല മാഞ്ചസ്റ്റര്‍ ടെസ്റ്റ് ഉപേക്ഷിച്ചത് എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ടോം ഹാരിസണ്‍ പറഞ്ഞത്. കളിക്കാരുടെ മാനസികാരോഗ്യവും മറ്റും പരിഗണിച്ചാണ് മത്സരം മാറ്റിയത്. ഈ ടെസ്റ്റ് പരമ്പര അവസാനിച്ചോ ഇല്ലയോ എന്നതില്‍ ഐസിസിയെ സമീപിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

മാഞ്ചസ്റ്ററില്‍ സംഭവിച്ച കാര്യങ്ങള്‍ എല്ലാം വിലയിരുത്തി ഐസിസി റിപ്പോര്‍ട്ട് ആരായും. ഡിആര്‍സിയുടെ മുന്‍പിലേക്കാണ് ഈ റിപ്പോര്‍ട്ട് എത്തുക. കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് ടെസ്റ്റ് ഉപേക്ഷിക്കുകയായിരുന്നോ ഇന്ത്യ പിന്മാറുകയായിരുന്നോ എന്ന് ഈ റിപ്പോര്‍ട്ട് വിലയിരുത്തിയതിന് ശേഷം ഡിആര്‍സി തീരുമാനിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com