കേരള ബ്ലാസ്റ്റേഴ്സ്- എടികെ മോഹൻ ബ​ഗാൻ പോരാട്ടത്തോടെ തുടക്കം; ഐഎസ്എൽ നവംബർ 19 മുതൽ; ആദ്യ ഘട്ടത്തിലെ ഫിക്സ്ചർ 

കേരള ബ്ലാസ്റ്റേഴ്സ്- എടികെ മോഹൻ ബ​ഗാൻ പോരാട്ടത്തോടെ തുടക്കം; ഐഎസ്എൽ നവംബർ 19 മുതൽ; ആദ്യ ഘട്ടത്തിലെ ഫിക്സ്ചർ 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പനാജി: ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫുട്ബോൾ പോരാട്ടത്തിന്റെ ആദ്യ ഘട്ടത്തിലെ മത്സരക്രമമായി. നവംബർ 19നാണ് ഐഎസ്എല്ലിന്റെ 2021-22 സീസണിന് തുടക്കമാകുന്നത്. ഡിസംബർ വരെയുള്ള ഫിക്സ്ചർ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇത്തവണയും ഗോവയിൽ മാത്രമായാണ് ഐഎസ്എൽ മത്സരങ്ങൾ നടക്കുന്നത്. ഗോവയിൽ മൂന്ന് സ്റ്റേഡിയങ്ങളിലായാകും മത്സരങ്ങൾ നടക്കുക. 

ഇത്തവണ രാത്രി 9.30ന് ആരംഭിയ്ക്കുന്ന തരത്തിൽ വാരാന്ത്യങ്ങളിൽ മത്സരം ക്രമീകരിച്ചിട്ടുണ്ട്. ഐഎസ്എൽ പുതിയ സീസൺ ആരംഭിക്കുക കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തോടെ ആകും. ഫതോർഡ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ എടികെ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും ആകും ആദ്യം നേർക്കുനേർ വരിക. അവസാന മൂന്ന് സീസണിലും കേരള ബ്ലാസ്റ്റേഴ്സും എടികെയും തമ്മിൽ തന്നെ ആയിരുന്നു ആദ്യ ദിവസം ഏറ്റുമുട്ടിയത്. 

നവംബർ 27നാണ് ആദ്യ കൊൽക്കത്ത നാട്ടങ്കം. എടികെ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും കൊൽക്കത്ത ഡർബി തുടക്കത്തിൽ തന്നെ വെയ്ക്കരുത് എന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചാമ്പ്യന്മാരായ മുംബൈ സിറ്റി എഫ്‌സി നവംബർ 22-ന് എഫ്‌സി ഗോവയെ ആദ്യ മത്സരത്തിൽ നേരിടും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com