യുഎസ് ഓപ്പണ്‍ ഫൈനലിലെ കൈവിട്ട പെരുമാറ്റം; ജോക്കോവിച്ചിന് മേല്‍ വന്‍ തുക പിഴ ചുമത്തി 

ജോക്കോവിച്ചിന്റെ റാക്കറ്റ് കൊണ്ട് പ്രഹരമേല്‍ക്കുന്നതില്‍ നിന്ന് നേരിയ വ്യത്യാസത്തിലാണ് ബോള്‍ ബോയി രക്ഷപെട്ടത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോര്‍ക്ക്: കലണ്ടർ സ്ലാം എന്ന നേട്ടം കയ്യകലത്തില്‍ നിന്ന് അകന്ന് പോയതിന് പിന്നാലെ ജോക്കോവിച്ചിന് കനത്ത തിരിച്ചടി. യുഎസ് ഓപ്പണ്‍ ഫൈനലിന്റെ രണ്ടാം ടെസ്റ്റിന് ഇടയിലുണ്ടായ പെരുമാറ്റത്തിന്റെ പേരില്‍ വന്‍ തുകയാണ് ജോക്കോവിച്ചിന് മേല്‍ പിഴയായി ചുമത്തിയിരിക്കുന്നത്. 

ജോക്കോവിച്ചിന്റെ റാക്കറ്റ് കൊണ്ട് പ്രഹരമേല്‍ക്കുന്നതില്‍ നിന്ന് നേരിയ വ്യത്യാസത്തിലാണ് ബോള്‍ ബോയി രക്ഷപെട്ടത്. പന്ത് എടുക്കുന്നതിനായി ജോക്കോവിച്ചിന്റെ അടുത്തേക്ക് വരികയായിരുന്നു ബോള്‍ ബോയി. ഈ സമയം താരം റാക്കറ്റ് വീശിയതോടെ ബോയിയെ പേടിപ്പിച്ചു. 

പിന്നാലെ ജോക്കോവിച്ച് റാക്കറ്റ് കോര്‍ട്ടില്‍ അടിച്ച് ഒടിച്ചു. ഇതെല്ലാം വിലയിരുത്തിയാണ് യുഎസ് ഓപ്പണ്‍ മാനേജ്‌മെന്റ് വന്‍ തുക പിഴയായി ചുമത്തിയിരിക്കുന്നത്. 10000 ഡോളറാണ് പിഴയായി ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ലോക ഒന്നാം നമ്പര്‍ താരത്തിന് നേര്‍ക്ക് യുഎസ് ടെന്നീസ് അസോസിയേഷന്‍ നടപടി എടുത്തിരുന്നു. 

അന്ന് 10000 യുഎസ് ഡോളര്‍ ഫൈനല്‍ ഇട്ടതിനൊപ്പം പ്രൈസ് മണിയായ 250000 ഡോളറും ടൂര്‍ണമെന്റിലെ മുഴുവന്‍ പോയിന്റും ജോക്കോവിച്ചിന് നഷ്ടമായിരുന്നു. ജോക്കോവിച്ച് അവിടെ അലക്ഷ്യമായി പുറത്തേക്ക് അടിച്ച പന്ത് ലൈന്‍ ജഡ്ജിന്റെ ദേഹത്തേക്കാണ് വന്ന് അടിച്ചത്. 

20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് ഇപ്പോള്‍ ജോക്കോവിച്ചിന്റെ പേരിലുള്ളത്. യുഎസ് ഓപ്പണില്‍ കിരീടം നേടിയിരുന്നു എങ്കില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം എന്ന റെക്കോര്‍ഡില്‍ നദാല്‍, ഫെഡറര്‍ എന്നിവരെ ജോക്കോവിച്ചിന് പിന്നിലാക്കാന്‍ കഴിഞ്ഞാനെ. ഇതോടെ 21ാം ഗ്രാന്‍ഡ് സ്ലാമിനായി അടുത്ത ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വരെ ജോക്കോവിച്ചിന് കാത്തിരിക്കണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com