ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് വെടിയേറ്റ് മരിച്ച നിലയില്‍; കൊലപാതകമാണോ എന്നതില്‍ വ്യക്തത തേടി പൊലീസ്‌ 

ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു
നമന്‍വീര്‍ സിങ്/ഫോട്ടോ: ട്വിറ്റര്‍
നമന്‍വീര്‍ സിങ്/ഫോട്ടോ: ട്വിറ്റര്‍

മൊഹാലി: ഇന്ത്യന്‍ ഷൂട്ടിങ് താരം നമന്‍വീര്‍ സിങ് ബ്രാര്‍ മരിച്ച നിലയില്‍. മൊഹാലിയിലെ വീട്ടിലാണ് നമന്‍വീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം. തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. എന്നാല്‍ ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവു എന്നാണ് പൊലീസ് പറയുന്നത്. 

2015ലെ സൗത്ത് കൊറിയയില്‍ വെച്ച് നടന്ന ലോക യൂണിവേഴ്‌സിറ്റി ഗെയിംസില്‍ നമന്‍വീര്‍ വെങ്കലം നേടിയിരുന്നു. അതേ വര്‍ഷം നടന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലും വെങ്കലം നേടി. 2016ലെ എഫ്്‌ഐഎസ് യു ലോക യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പിലും നമന്‍വീര്‍ വെങ്കലം നേടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com