ഡ്യുറന്‍ഡ്‌ കപ്പില്‍ ഇന്ന് വമ്പന്‍ പോര്; കേരള ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരുവിന് എതിരെ

ബംഗളൂരു എഫ്‌സിയില്‍ നിന്ന് മഞ്ഞക്കുപ്പായത്തിലേക്ക് എത്തിയ ഹര്‍മന്‍ജോത് ഖബ്രയുടെ കളിയിലേക്കാവും ഇന്ന് ആരാധകരുടെ ശ്രദ്ധ
ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ട്വിറ്റർ
ഫോട്ടോ: കേരള ബ്ലാസ്‌റ്റേഴ്‌സ്, ട്വിറ്റർ

കൊല്‍ക്കത്ത: ഡ്യുറന്‍ഡ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ബംഗളൂരു എഫ്‌സിയെ നേരിടും. ബംഗളൂരു എഫ്‌സിയില്‍ നിന്ന് മഞ്ഞക്കുപ്പായത്തിലേക്ക് എത്തിയ ഹര്‍മന്‍ജോത് ഖബ്രയുടെ കളിയിലേക്കാവും ഇന്ന് ആരാധകരുടെ ശ്രദ്ധ. 

2019ല്‍ ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കഴിയാതിരുന്നതിന്റെ നിരാശ ഇത്തവണ തീര്‍ക്കാന്‍ ഉറച്ചാണ് ബംഗളൂരു സീസണിന് തുടക്കമിടുന്നത്. ഗ്രൂപ്പ് സിയില്‍ തങ്ങളുടെ ആദ്യ മത്സരം ജയിച്ച് ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യന്‍ നേവിക്കെതിരെ 1-0നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. 

ഐ ലീഗ് ഗോള്‍ഡന്‍ ബൂട്ട് ജേതാവ് ബിദ്യാഷകര്‍ സിങ്ങും 20കാരന്‍ സിവശക്തിയുമാണ് ബംഗളൂരുവിന്റെ പ്രധാന പ്രതീക്ഷകള്‍. രണ്ട് ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുന്ന ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com