അവസാന പന്ത് വരെ ആവേശം; കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം ചൂടി സെന്റ് കിറ്റ്‌സ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th September 2021 11:19 AM  |  

Last Updated: 16th September 2021 11:19 AM  |   A+A-   |  

st_kitts

ഫോട്ടോ: ട്വിറ്റര്‍

 

ആന്റിഗ്വ: 2021 കരീബിയന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്‌സ്. ഫൈനലില്‍ സെന്റ് ലൂസിയ കിങ്‌സിനെ മൂന്ന് വിക്കറ്റിനെ തകര്‍ത്താണ് സെന്റ് കിറ്റ്‌സ് കിരീടം സ്വന്തമാക്കിയത്. 

സെന്റ് കിറ്റ്‌സിന്റെ കന്നി സിപിഎല്‍ കിരീടമാണ് ഇത്. ആദ്യം ബാറ്റ് ചെയ്ത സെന്റ് കിറ്റ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 159 റണ്‍സ്.  തകര്‍ച്ചയോടെയായിരുന്നു സെന്റ് കിറ്റ്‌സിന്റെ തുടക്കം. ക്രിസ് ഗെയ്‌ലിനെ അവര്‍ക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായി. 

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 95 എന്ന നിലയിലേക്ക് സെന്റ് കിറ്റ്‌സ് ഒരുഘട്ടത്തില്‍ തകര്‍ന്നു.എന്നാല്‍ ഡ്രോക്‌സും ഫാബിയാന്‍ അലനും ചേര്‍ന്ന് സെന്റ് കിറ്റ്‌സിനെ ജയത്തിലേക്ക് എത്തിച്ചു. 24 പന്തില്‍ നിന്ന് മൂന്ന് സിക്‌സും മൂന്ന് ഫോറും പറത്തി 48 റണ്‍സ് ആണ് ഡ്രോക്‌സ് നേടിയത്.