ഇന്ത്യന്‍ ടീമില്‍ അധികാര തര്‍ക്കം? രോഹിത്തിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നിര്‍ദേശിച്ച് കോഹ്‌ലി

കെ എല്‍ രാഹുലിനെ ഏകദിനത്തിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന് കോഹ് ലി ആവശ്യപ്പെട്ടു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ അധികാര തര്‍ക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ട്വന്റി20 നായക സ്ഥാനം ഒഴിയുമെന്ന് കോഹ് ലി വ്യക്തമാക്കിയതിന് പിന്നാലെയാണ് ടീമിനുള്ളിലെ അസ്വാരസ്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 

രോഹിത് ശര്‍മയെ ഏകദിന വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റം എന്ന നിര്‍ദേശം സെലക്ഷന്‍ കമ്മിറ്റിക്ക് മുന്‍പാകെ കോഹ് ലി വെച്ചതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കെ എല്‍ രാഹുലിനെ ഏകദിനത്തിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന് കോഹ് ലി ആവശ്യപ്പെട്ടു. 

ഈ വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ മികവ് കാണിച്ചില്ലെങ്കില്‍ ട്വന്റി20, ഏകദിന നായക സ്ഥാനത്ത് നിന്ന് കോഹ് ലിയെ മാറ്റിയേക്കും എന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. ഏകദിന വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രോഹിത്തിന്റെ മാറ്റണം എന്ന കോഹ് ലിയുടെ പ്രതികരണം കൂടി വന്നതോടെ ബിസിസിഐക്ക് അതൃപ്തിയുണ്ട്. 

രോഹിത് ശര്‍മയ്ക്ക് 34 വയസായി എന്നത് ചൂണ്ടിയാണ് വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണം എന്ന് കോഹ് ലി നിര്‍ദേശിച്ചത്. രണ്ട് ഫോര്‍മാറ്റിലും യുവതാരങ്ങളില്‍ ഒരാള്‍ ഈ സ്ഥാനത്തേക്ക് എത്തണം എന്നും കോഹ് ലി നിലപാടെടുത്തു. കെ എല്‍ രാഹുല്‍ ഏകദിനത്തിലെ വൈസ് ക്യാപ്റ്റനാവണം എന്നും ഋഷഭ് പന്തിന് ട്വന്റി20യുടെ ചുമതല നല്‍കണം എന്നുമാണ് കോഹ് ലി നിര്‍ദേശിക്കുന്നത്. 

2023 ഏകദിന ലോകകപ്പ് വരെ ധോനി 50 ഓവര്‍ ഫോര്‍മാറ്റിലെ നായകത്വം സംരക്ഷിച്ച് നിര്‍ത്താനാണ് ശ്രമിക്കുന്നത് എന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ കോഹ് ലി ടി20 നായക സ്ഥാനം  ഒഴിയുന്നതിനെ കുറിച്ച് പ്രതികരിച്ചപ്പോള്‍ ജയ് ഷായോ സൗരവ് ഗാംഗുലിയോ 2023 ഏകദിന ലോകകപ്പ് വരെ ഏകദിനത്തില്‍ കോഹ് ലി നായകനായി തുടരുമെന്ന് പറയാന്‍ തയ്യാറായില്ലെന്നത് ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com