സെഞ്ചുറിക്ക് അരികെ വീണ് ശുഭ്മാന്‍ ഗില്‍; ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്‌

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്‍ട്രാ സ്‌ക്വാഡ് മാച്ചിലാണ് ശുഭ്മാന്‍ ഗില്‍ അര്‍ധ ശതകം നേടി തിളങ്ങിയത്
ശുഭ്മാന്‍ ഗില്‍/ഫയല്‍ ചിത്രം
ശുഭ്മാന്‍ ഗില്‍/ഫയല്‍ ചിത്രം

ദുബായ്: പരിക്കില്‍ നിന്ന് മുക്തനായെത്തുന്ന താന്‍ ഫോമിലെന്ന് വ്യക്തമാക്കി ശുഭ്മാന്‍ ഗില്ലിന്റെ വെടിക്കെട്ട് ബാറ്റിങ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്‍ട്രാ സ്‌ക്വാഡ് മാച്ചിലാണ് ശുഭ്മാന്‍ ഗില്‍ അര്‍ധ ശതകം നേടി തിളങ്ങിയത്. 

നിതീഷ് റാണയുടെ ഇലവനും ബെന്‍ കട്ടിങ്ങിന്റെ ഇലവനും തമ്മിലായിരുന്നു മത്സരം. സെഞ്ചുറിക്ക് തൊട്ടരികിലാണ് ഇവിടെ ശുഭ്മാന്‍ ഗില്‍ വീണത്. മാസ്റ്റര്‍ ക്ലാസ് എന്നാണ് ഗില്ലിന്റെ ഇന്നിങ്‌സിനെ കൊല്‍ക്കത്ത വിശേഷിപ്പിച്ചത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെയാണ് ഗില്ലിന്റെ പരിക്ക് രൂക്ഷമായത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായി. എന്നാല്‍ ഐപിഎല്ലിന്റെ സമയമായപ്പോഴേക്കും തിരിച്ചുവരാന്‍ ഗില്ലിന് കഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com