ചാമ്പ്യന്‍സ് ലീഗിലെ ആദ്യ ഗോള്‍, മിനിറ്റുകള്‍ മാത്രം പിന്നിട്ടപ്പോഴേക്കും പിതാവ് മരിച്ചു; കണ്ണീരണിഞ്ഞ് മാഞ്ചസ്റ്റര്‍ സിറ്റി താരം

സീസണിലെ സിറ്റിയുടെ ആദ്യ മത്സരത്തില്‍ ഗാര്‍ഡിയോളയുടെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ അകെ ഇടംപിടിച്ചു
ഫോട്ടോ: ഇന്‍സ്റ്റഗ്രാം
ഫോട്ടോ: ഇന്‍സ്റ്റഗ്രാം

ചാമ്പ്യന്‍സ് ലീഗില്‍ തന്റെ ആദ്യ ഗോള്‍ കണ്ടെത്തി മിനിറ്റുകള്‍ മാത്രം പിന്നിട്ടപ്പോഴേക്കും പിതാവിനെ നഷ്ടപ്പെട്ടതായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡച്ച് പ്രതിരോധനിര താരം നഥാന്‍ അകെ. ബുധനാഴ്ചയാണ് അകെ ചാമ്പ്യന്‍സ് ലീഗിലെ തന്റെ ആദ്യ ഗോള്‍ കണ്ടെത്തിയത്. 

സീസണിലെ സിറ്റിയുടെ ആദ്യ മത്സരത്തില്‍ ഗാര്‍ഡിയോളയുടെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ അകെ ഇടംപിടിച്ചു. ലീപ്‌സിഗിന് എതിരെ 16ാം മിനിറ്റില്‍ തന്നെ താരം ഗോള്‍ വല കുലുക്കുകയും ചെയ്തു. 6-3നാണ് സിറ്റി അവിടെ ജയിച്ചു കയറിയത്. 

എന്നാല്‍ മത്സരത്തിന് പിന്നാലെ പിതാവിന്റെ വിയോഗ വാര്‍ത്തയാണ് തന്റെ ആരാധകരുമായി സിറ്റിയുടെ പ്രതിരോധനിര താരം പങ്കുവെച്ചത്. കാന്‍സറുമായുള്ള പോരാട്ടത്തിലായിരുന്നു പിതാവ്. മരിക്കുന്നതിന് മുന്‍പ് തന്റെ ഗോള്‍ നേട്ടം അദ്ദേഹം കണ്ടതായും അകെ പറയുന്നു. 

2020ലാണ് ബേണ്‍മൗത്തില്‍ നിന്ന് അകെ സിറ്റിയിലേക്ക് എത്തുന്നത്. 41 മില്യണ്‍ പൗണ്ടായിരുന്നു ട്രാന്‍സ്ഫര്‍ തുക. 16 കളികളിലാണ് സിറ്റിക്കായി താരം കളിക്കാനിറങ്ങിയത്. എല്ലാ ടൂര്‍ണമെന്റിലുമായി നേടിയത് രണ്ട് ഗോള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com