ഭാവിയിലെ ട്വന്റി20 നായകന്‍ ആര്? കെഎല്‍ രാഹുലിന്റെ പേര് നിര്‍ദേശിച്ച് സുനില്‍ ഗാവസ്‌കര്‍ 

രോഹിത് ശര്‍മയെ ട്വന്റി20 നായക സ്ഥാനത്തേക്ക് തെരഞ്ഞെടുക്കും എന്ന വിലയിരുത്തലുകളാണ് ശക്തം
കെ എല്‍ രാഹുല്‍, റിഷഭ് പന്ത്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
കെ എല്‍ രാഹുല്‍, റിഷഭ് പന്ത്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പോടെ നായക സ്ഥാനം ഒഴിയുമെന്ന് കോഹ്‌ലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇനി ഈ സ്ഥാനത്തേക്ക് ആര് എന്ന ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. രോഹിത് ശര്‍മയെ ട്വന്റി20 നായക സ്ഥാനത്തേക്ക് തെരഞ്ഞെടുക്കും എന്ന വിലയിരുത്തലുകളാണ് ശക്തം. 

എന്നാല്‍ ഭാവി മുന്‍പില്‍ കണ്ട് ഏത് കളിക്കാരനെ നായക സ്ഥാനത്തേക്കായി വാര്‍ത്തെടുക്കാന്‍ ആരംഭിക്കണം എന്ന ചോദ്യവും ഉയരുന്നുണ്ട്. അവിടെ കെ എല്‍ രാഹുലിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. 

പുതിയ ക്യാപ്റ്റനെ കുറിച്ചാണ് നിങ്ങള്‍ ചിന്തിക്കുന്നത് എങ്കില്‍ കെ എല്‍ രാഹുലിനെ നോക്കാം എന്നാണ് എനിക്ക് തോന്നുന്നത്. രാഹുലിന്റെ പ്രകടനം വളരെ മികച്ചതാണ്. ഇംഗ്ലണ്ടിലും രാഹുല്‍ നന്നായി ബാറ്റ് ചെയ്തു. ഐപിഎല്ലിലും രാജ്യാന്തര തലത്തിലും മികച്ച പ്രകടനം തുടരുന്നു. ഇപ്പോള്‍ രാഹുലിനെ വൈസ് ക്യാപ്റ്റനാക്കാം എന്നാണ് തോന്നുന്നത് എന്നും ഗാവസ്‌കര്‍ പറഞ്ഞു. 

ഐപിഎല്ലില്‍ ക്യാപ്റ്റന്‍സിയില്‍ ആകര്‍ശിക്കുന്ന നേതൃപാഠവ മികവാണ് രാഹുലില്‍ നിന്ന് വന്നത്. ക്യാപ്റ്റന്‍സിയുടെ ഭാരം തന്റെ ബാറ്റിങ്ങിനെ ബാധിക്കാന്‍ രാഹുല്‍ സമ്മതിച്ചില്ല. 2014ല്‍ ബോക്‌സിങ് ഡേ ടെസ്‌റ്റോടെയാണ് രാഹുല്‍ അരങ്ങേറ്റം കുറിച്ചത്. 40 ടെസ്റ്റും 38 ഏകദിനവും 48 ട്വന്റി20യും രാഹുല്‍ ഇന്ത്യക്കായി കളിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com