ട്വന്റി20 ടീമിന്റെ ഉപനായകന്‍ ആരാവും? രാഹുലിനും പന്തിനും ഒപ്പം ബൂമ്രയ്ക്കും സാധ്യത

ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍, ബൂമ്ര എന്നിവരുടെ പേരാണ് ഇവിടെ പരിഗണിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: കോഹ്‌ലി ട്വന്റി20 നായക സ്ഥാനം ഒഴിയുന്നതോടെ രോഹിത് ശര്‍മ ഈ സ്ഥാനത്തേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഇന്ത്യക്ക് മറ്റൊരു പേര് കണ്ടെത്തേണ്ടതായി വരും. ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍, ബൂമ്ര എന്നിവരുടെ പേരാണ് ഇവിടെ പരിഗണിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

കെ എല്‍ രാഹുലും ഋഷഭ് പന്തും ഐപിഎല്ലില്‍ ക്യാപ്റ്റന്‍സി കൈകാര്യം ചെയ്യുന്നവരാണ്. ഇവിടെ കെ എല്‍ രാഹുലിനാണ് കൂടുതല്‍ പരിചയസമ്പത്ത്. എന്നാല്‍ ഇരുവരേയും കൂടാതെ ബൂമ്രയും ട്വന്റി20 ക്രിക്കറ്റിലെ ഉപനായക സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നേക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. 

24 മണിക്കൂറും കളിക്കാര്‍ക്ക് തന്നെ സമീപിക്കാന്‍ അനുവാദം നല്‍കിയ ക്യാപ്റ്റനായിരുന്നു ധോനി. കളിക്കാര്‍ക്ക് ഏത് സമയവും ധോനിയുടെ മുറിയിലേക്ക് വരാനും ഗെയിം കളിക്കാനും അവിടെ ഇരുന്ന് ഭക്ഷണം കഴിക്കാനുമെല്ലാം അനുവാദമുണ്ടായിരുന്നു. എന്നാല്‍ ഗ്രൗണ്ട് വിട്ടാല്‍ കോഹ് ലിയുമായി ആശയ വിനിമയം നടത്താന്‍ സഹതാരങ്ങള്‍ക്ക് സാധിക്കുന്നില്ലെന്ന് ഒരു ഇന്ത്യന്‍ മുന്‍ താരം പറയുന്നു. 

ഏകദിനത്തിലെ ഉപനായക സ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റണം എന്ന ആവശ്യം സെലക്ഷന്‍ കമ്മിറ്റിക്ക് മുന്‍പാകെ കോഹ്‌ലി വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രോഹിത് ശര്‍മയുടെ പ്രായം ചൂണ്ടിക്കാണിച്ചാണ് ഇത്. കെ എല്‍ രാഹുലിനെ ഏകദിനത്തിലെ വൈസ് ക്യാപ്റ്റനാക്കണം എന്നാണ് കോഹ് ലിയുടെ നിര്‍ദേശം. 

ട്വന്റി20 ക്രിക്കറ്റിന്റെ ചുമതല ഋഷഭ് പന്തിന് നല്‍കണം എന്ന നിലയിലും കോഹ് ലിയുടെ ആവശ്യം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കോഹ് ലിയുടെ ഈ നിര്‍ദേശങ്ങളില്‍ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. 2023 ഏകദിന ലോകകപ്പ് വരെ നായക സ്ഥാനത്ത് തുടരാന്‍ ആണ് കോഹ് ലിയുടെ ശ്രമം എന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

എന്നാല്‍ ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പില്‍ മികവ് കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോഹ് ലിയെ വൈറ്റ്‌ബോള്‍ ടീമിന്റെ നായക സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബിസിസിഐ തയ്യാറാവും എന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com