നീരജ് ചോപ്രയുടെ ജാവലിന് 1.55 കോടി രൂപ, ലവ്‌ലിനയുടെ ഗ്ലൗസിന് 1.92 കോടി; ഈ ലേലത്തില്‍ ഉയര്‍ന്നത് വന്‍തുക

ഒളിംപിക്‌സ് ചാമ്പ്യന്മാര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ സമ്മാനങ്ങളാണ് ലേലത്തില്‍ ശ്രദ്ധ പിടിച്ചത്
ഒളിംപിക്‌സ് ജാവലിന്‍ ത്രോ ഫൈനലില്‍ നീരജ് ചോപ്ര/ഫോട്ടോ: പിടിഐ
ഒളിംപിക്‌സ് ജാവലിന്‍ ത്രോ ഫൈനലില്‍ നീരജ് ചോപ്ര/ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇ ലേലത്തില്‍ ശ്രദ്ധ പിടിച്ച് ലവ്‌ലിന ബോര്‍ഗൊഹെയ്‌നിന്റെ ഗ്ലൗസും നീരജ് ചോപ്രയുടെ ജാവലിനും. ലേലം ആരംഭിച്ച ആദ്യ ദിനം തന്നെ 10 കോടി രൂപ സമാഹരിച്ചു. 

ഒളിംപിക്‌സ് ചാമ്പ്യന്മാര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ സമ്മാനങ്ങളാണ് ലേലത്തില്‍ ശ്രദ്ധ പിടിച്ചത്. ബോക്‌സിങ്ങില്‍ വെങ്കലം നേടിയ ലവ്‌ലിന് ബോര്‍ഗോഹെയ്‌നിന്റെ ഗ്ലൗസിന് 1.92 കോടി രൂപ വരെ എത്തി വെള്ളിയാഴ്ച വില. 80 ലക്ഷം രൂപയായിരുന്നു ലവ്‌ലിനയുടെ ഗ്ലൗസിന്റെ ഈ ലേലത്തിലെ അടിസ്ഥാന വില. 

നീരജ് ചോപ്രയുടെ ജാവലിന് 1.55 കോടി രൂപവരെയാണ് വിലയെത്തിയിരിക്കുന്നത്. പാരാലിംപിക്‌സില്‍ സ്വര്‍ണം നേടിയ സുനില്‍ അന്റിലിന്റെ ജാവലിന്റെ വിലയും ഒരു കോടി കടന്ന് കഴിഞ്ഞു. ഇന്ത്യന്‍ വനിതാ ഹോക്കി ക്യാപ്റ്റന്‍ റാണി റാംപാലിന്റെ സ്റ്റിക്കിന്റെ അടിസ്ഥാന വില 80 ലക്ഷമായിരുന്നു. ലേലത്തില്‍ ഒരു കോടിക്ക് മുകളില്‍ വില ഉയര്‍ന്നു. 

നമാമി ഗംഗാ പദ്ധതിയിലേക്കാണ് ഇതില്‍ നിന്ന് ലഭിക്കുന്ന പണം പോവുക. പ്രധാനമന്ത്രിയുടെ ജന്മദിനമായിരുന്നു സെപ്തംബര്‍ 17ന്. മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com