ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂസിലാന്‍ഡിന്റെ പിന്മാറ്റം; 'പിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചന, അഫ്ഗാന്റെ പേരില്‍ ബലിയാടാക്കുന്നു'; ആരോപണവുമായി പാക് മന്ത്രി

അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ സംഭവിക്കുന്നതിന്റെ പേരില്‍ പാകിസ്ഥാനെ ബലിയാടാക്കാനാണ് ശ്രമിക്കുന്നത്

റാവല്‍പിണ്ടി: മത്സരം തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ പാക് പര്യടനത്തില്‍ നിന്ന് ന്യൂസിലാന്‍ഡ് പിന്മാറിയതിന് പിന്നില്‍ രാജ്യാന്തര തലത്തിലുള്ള ഗൂഡാലോചനയുണ്ടെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി. അഫ്ഗാന്‍ വിഷയത്തിന്റെ പേരില്‍ പാകിസ്ഥാനെ ബലിയാടാക്കാനാണ് ശ്രമിക്കുന്നക് എന്ന് ഷെയ്ഖ് റഷീദ് അഹ്മദ് പറഞ്ഞു. 

അഫ്ഗാനിസ്ഥാനില്‍ ഇപ്പോള്‍ സംഭവിക്കുന്നതിന്റെ പേരില്‍ പാകിസ്ഥാനെ ബലിയാടാക്കാനാണ് ശ്രമിക്കുന്നത്. പരമ്പരയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ഏകപക്ഷീയമായാണ് ന്യൂസിലാന്‍ഡ് സ്വീകരിച്ചത്. കനത്ത സുരക്ഷയാണ് ന്യൂസിലാന്‍ഡ് ടീമിനായി ഒരുക്കിയിരുന്നത് എന്നും പാക് ആഭ്യന്തര മന്ത്രി പറഞ്ഞു. 

ടീം പാകിസ്ഥാനില്‍ തുടരുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ന്യൂസിലന്‍ഡ് അധികൃതര്‍ ടീമിനെ വിളിച്ച് അറിയിച്ചു. ഇതോടെയാണ് പര്യടനം ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് കിവി ക്രിക്കറ്റ് അധികൃതര്‍ എത്തിയത്.

പര്യടനം ഉപേക്ഷിക്കുകയാണെന്ന് ന്യൂസിലന്‍ഡ് അധികൃതര്‍ ഔദ്യോഗികമായി വിവരം അറിയിച്ചതായി പാക് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു.
സുരക്ഷ സംബന്ധിച്ച് കാര്യങ്ങള്‍ നേരത്തെ തന്നെ ടീമുകള്‍ക്ക് കൈമാറാറുണ്ട്. ന്യൂസിലന്‍ഡ് ടീമിനും ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കിയിരുന്നു എന്നാണ് പാക് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി. 

പര്യടനത്തില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുമായി സംസാരിച്ചു. പാകിസ്ഥാന്‍ സര്‍ക്കാര്‍ ടീമിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സുരക്ഷാ ക്രമീകരണങ്ങള്‍ പാകിസ്ഥാനില്‍ ലഭിക്കുമെന്നും വ്യക്തമാക്കി.

എന്നാല്‍ ന്യൂസിലന്‍ഡ് സര്‍ക്കാര്‍ വാഗ്ദാനം നിരസിച്ചതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പിന്നാലെ ടീമിനെ പിന്‍വലിച്ച് പര്യടനം റദ്ദാക്കാന്‍ ക്രിക്കറ്റ് അധികൃതര്‍ക്ക് ന്യൂസിലന്‍ഡ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com