''ഓവലില്‍ 5000 പേര്‍ ഉപയോഗിച്ച സ്‌റ്റെയര്‍കെയ്‌സിലൂടെയാണ് ഞങ്ങളും നടന്നത്, ലീഡ്‌സില്‍ നിന്നായിരിക്കാം കോവിഡ് ബാധയേറ്റത്‌''

നാലാം ടെസ്റ്റിന് മുന്‍പ് ലണ്ടനില്‍ നടത്തിയ പരിപാടിയിലൂടെയാണ് ഇന്ത്യന്‍ ക്യാംപിനുള്ളിലേക്ക് കോവിഡ് ഭീതി എത്തിയത് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു
ഫയൽ ചിത്രം
ഫയൽ ചിത്രം

ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിന് ഇടയില്‍ തന്റെ പുസ്തക പ്രകാശന ചടങ്ങ് നടത്തിയതില്‍ കുറ്റബോധമില്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. നാലാം ടെസ്റ്റിന് മുന്‍പ് ലണ്ടനില്‍ നടത്തിയ പരിപാടിയിലൂടെയാണ് ഇന്ത്യന്‍ ക്യാംപിനുള്ളിലേക്ക് കോവിഡ് ഭീതി എത്തിയത് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. 

ഓവല്‍ ടെസ്റ്റിന് ഇടയില്‍ രവി ശാസ്ത്രി, ഭരത് അരുണ്‍, നിതന്‍ പട്ടേല്‍, ആര്‍ ശ്രീധര്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാഞ്ചസ്റ്റര്‍ ടെസ്റ്റിന് മുന്‍പായി ഫിസിയോ യോഗേഷ് പര്‍മാറിനും കോവിഡ് സ്ഥിരീകരിച്ചതോടെ ടെസ്റ്റ് ഉപേക്ഷിച്ചു. 

എനിക്ക് ഒരു കുറ്റബോധവും ഇല്ല. കാരണം ആ പരിപാടിക്ക് ഇടയില്‍ വിസ്മയിപ്പിക്കുന്ന മനുഷ്യരെയാണ് ഞാന്‍ കണ്ടത്. മുറിയില്‍ തന്നെ കഴിയുന്നതിന് പകരം പുറത്തേക്കിറങ്ങി വ്യത്യസ്ത ആളുകളെ കാണാനായത് കളിക്കാര്‍ക്കും ഗുണം ചെയ്തു, ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ രവി ശാസ്ത്രി പറഞ്ഞു. 

ഓവല്‍ ടെസ്്റ്റില്‍ 5000 ആളുകള്‍ ഉപയോഗിച്ച സ്‌റ്റെയര്‍കെയ്‌സ് ആണ് ഞങ്ങളും ഉപയോഗിച്ചത്. അപ്പോള്‍ പുസ്തക പ്രകാശനത്തിലേക്ക് വിരല്‍ചൂണ്ടുന്നത് എന്തിനാണ്? 250 ആളുകളോടും ആ പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍ ആ പരിപാടിയില്‍ നിന്ന് ആര്‍ക്കും കോവിഡ് ബാധ ഏറ്റിട്ടില്ല.

ഓഗസ്റ്റ് 31നാണ് ആ പരിപാടി നടത്തിയത്. സെപ്തംബര്‍ മൂന്നിനാണ് എനിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് ദിവസത്തിനുള്ളില്‍ അത് സംഭവിക്കില്ല. ലീഡ്‌സില്‍ നിന്നാണ് എനിക്ക് കോവിഡ് ബാധയേറ്റത് എന്ന് കരുതുന്നു. ജൂലൈ 19ന് ഇംഗ്ലണ്ട് തുറന്നു. എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളഞ്ഞു, രവി ശാസ്ത്രി പറഞ്ഞു. 

ചെറിയ തൊണ്ട വേദന അല്ലാതെ മറ്റൊരു കോവിഡ് ലക്ഷണവും തനിക്കില്ലെന്നും രവി ശാസ്ത്രി പറഞ്ഞു. പനി ഉണ്ടായില്ല. ഓക്‌സിജന്‍ ലെവലിലും വ്യത്യാസം ഉണ്ടായില്ല. ഈ 10 ദിവസവും ഒരു മരുന്നും കഴിച്ചില്ല. ഒരു പാരസെറ്റാമോള്‍ പോലും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com