ബാംഗ്ലൂര്‍ റോയല്‍സിനെ എറിഞ്ഞിട്ട് കൊല്‍ക്കത്ത; 92 റണ്‍സിന് പുറത്ത്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ബാംഗ്ലൂര്‍ 92 റണ്‍സിന് പുറത്ത്
മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി
മൂന്ന് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തി

അബുദാബി:കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ബാംഗ്ലൂര്‍ 92 റണ്‍സിന് പുറത്ത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 19 ഓവറില്‍ പത്ത് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സിന് പുറത്താവുകയായിരുന്നു.

ക്യാപ്റ്റന്‍ വിരാട് കോലി 5(4), ദേവ്ദത്ത് പടിക്കല്‍ 22(20), ശ്രീകര്‍ ഭരത് 16(19), എ.ബി. ഡിവില്ലിയേഴ്‌സ് 0(1), ഗ്ലെന്‍ മാക്‌സ്‌വെല്‍ 10(17), വാണിന്ദു ഹസരംഗ0(1)മലയാളി താരം സച്ചിന്‍ ബേബി (0), കൈല്‍ ജേമിസണ്‍ (4) ഹര്‍ഷല്‍ പട്ടേല്‍ (12) റണ്‍സ് നേടി. ദേവ്ദത്ത് പടിക്കലാണ് ടോപ്‌സ്‌കോറര്‍

കൊല്‍ക്കത്തയ്ക്ക് വേണ്ടി ആന്ദ്രെ റസല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ പ്രസീദ് കൃഷ്ണ ഒരുവിക്കറ്റും ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com