വേണ്ടത് 71 റൺസ് മാത്രം; കോഹ്‌ലിയെ കാത്ത് മറ്റൊരു അപൂർവ റെക്കോർഡ് കൂടി

വേണ്ടത് 71 റൺസ് മാത്രം; കോഹ്‌ലിയെ കാത്ത് മറ്റൊരു അപൂർവ റെക്കോർഡ് കൂടി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

അബുദാബി: ഐപിഎൽ രണ്ടാം ഘട്ടത്തിലെ ആദ്യ പോരാട്ടത്തിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരും കൊൽക്കത്ത നൈറ്റ്റൈഡേഴ്സും നേർക്കുനേർ വരും. മത്സരത്തിൽ ആർസിബി നായകൻ വിരാട് കോഹ്‌ലി ഒരു അപൂർവ റെക്കോർഡിന്റെ വക്കിലാണ് കളത്തിലെത്തുന്നത്. അന്താരാഷ്ട്ര ടി20യിൽ 10,000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയാണ് ഇവിടെ നായകനെ കാത്തിരിക്കുന്നത്. ഇന്ന് അബുദാബിയിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത് കോഹ്‌ലി ഈ റെക്കോർഡ് സ്വന്തമാക്കുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. 

71 റൺസ് കൂടി നേടിയാൽ ടി20 ക്രിക്കറ്റിൽ 10,000 റൺസ് പൂർത്തിയാക്കുന്ന ആദ്യ  ഇന്ത്യൻ താരമായി മാറാൻ കോഹ്‌ലിക്ക് സാധിക്കും. അന്താരാഷ്ട്ര ക്രിക്കറ്റിലേയും ഡൽഹിക്ക് വേണ്ടി ആഭ്യന്തര സീസണിലും ഐപിഎല്ലിലും നേടിയ റൺസാണ് കണക്കിലെടുക്കുക. 311 മത്സരങ്ങിൽ നിന്ന് 9,929 റൺസാണ് കോഹ്‌ലി നേടിയത്. 2007 മുതിൽ 2021 വരെയുള്ള കാലയളവിലെ റൺസാണിത്. ഇതിൽ അഞ്ച് സെഞ്ച്വറികളും 72 അർധ സെഞ്ച്വറികളും ഉൾപ്പെടും.

മൊത്തം താരങ്ങളുടെ പട്ടകിയിൽ വെസ്റ്റിൻഡീസിന്റെ ക്രിസ് ഗെയ്‌ലാണ് ഒന്നാമൻ. 446 മത്സരങ്ങളിൽ നിന്ന് 14,262 റൺസാണ് ഗെയ്ൽ നേടിയത്. 22 സെഞ്ച്വറികളും 87 അർധ സെഞ്ച്വറികളും ഗെയ്‌ലിന്റെ ഇന്നിങ്സിലുണ്ട്. കെയ്റോൺ പൊള്ളാർഡാണ് മൂന്നാം സ്ഥാനത്ത്. 11,159 റൺസാണ് പൊള്ളാർഡിന്റെ സമ്പാദ്യം. പാകിസ്ഥാന്റെ ഷൊയ്ബ് മാലിക് 10,808 റൺസുമായി നാലാം സ്ഥാനത്തുണ്ട്.

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമനാണ് കോഹ്‌ലി. 199 മത്സരങ്ങളിൽ 6,076 റൺസാണ് കോഹ്‌ലി നേടിയത്. അഞ്ച് സെഞ്ച്വറികളും 40 അർധ സെഞ്ച്വറികളും ഉൾപ്പെടെയാണ് കോഹ്‌ലി ഇത്രയും റൺസ് വാരിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com