രാഹുലും സഞ്ജുവും ഇന്ന് നേര്‍ക്കുനേര്‍; ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ രാജസ്ഥാനും പഞ്ചാബും 

ദുബായിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ താഴെ നില്‍ക്കുന്ന ഇരു ടീമുകള്‍ക്കും ജയത്തോടെ തിരികെ കയറുകയാണ് ലക്ഷ്യം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിങ്‌സിനെ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് നേരിടും. ദുബായിലാണ് മത്സരം. പോയിന്റ് പട്ടികയില്‍ താഴെ നില്‍ക്കുന്ന ഇരു ടീമുകള്‍ക്കും ജയത്തോടെ തിരികെ കയറുകയാണ് ലക്ഷ്യം. 

ഏഴ് കളിയില്‍ നിന്ന് മൂന്ന് ജയവും നാല് തോല്‍വിയുമായി ആറാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. എട്ട് കളിയില്‍ നിന്ന് മൂന്ന് ജയവും അഞ്ച് തോല്‍വിയുമായി ഏഴാം സ്ഥാനത്താണ് പഞ്ചാബ് കിങ്‌സ്. 

ജോസ് ബട്ട്‌ലര്‍, ബെന്‍ സ്‌റ്റോക്ക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരില്ലാതെയാണ് രാജസ്ഥാന് ഇറങ്ങേണ്ടി വരുന്നത്. ജോസ് ബട്ട്‌ലറിന് പകരം ഇവിന്‍ ലൂയിസിനെ രാജസ്ഥാന്‍ ടീമിലെത്തിച്ചിരുന്നു. സിപിഎല്ലില്‍ ഫോമില്‍ കളിച്ചാണ് ലൂയിസിന്റെ വരവ് എന്നത് രാജസ്ഥാന് ആശ്വാസമാകുന്നു. 

ഈ ഐപിഎല്‍ സീസണിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാമത് നില്‍ക്കുന്ന ബൗളറാണ് ക്രിസ് മോറിസ്. 14 വിക്കറ്റ് മോറിസ് ഇതുവരെ സീസണില്‍ വീഴ്ത്തി കഴിഞ്ഞു. രാജസ്ഥാന്‍ റോയല്‍സിന് പ്രതീക്ഷ നല്‍കുന്നത് മോറിസിന്റെ ഓള്‍റഔണ്ട് മികവ് കൂടിയാണ്. 

ജൈ റിച്ചാര്‍ഡ്‌സന്‍, റിലേ മെറിഡിത് എന്നീ ബൗളിങ് വമ്പന്മാര്‍ പഞ്ചാബ് ടീമിനൊപ്പമില്ല. മായങ്കും രാഹുലും ഓപ്പണിങ് തുടരുകയും ഗെയ്ല്‍ മൂന്നാമത് ബാറ്റിങ്ങിന് ഇറങ്ങുകയും ചെയ്യുന്ന രീതിയാവും പഞ്ചാബ് തുടരുക. മന്ദീപ് സിങ്, ഷാരൂഖ് ഖാന്‍ എന്നിവരാവും മധ്യനിരയില്‍ വരിക. പിന്നാലെ നിക്കോളാസ് പൂരനും മര്‍ക്രാമും. 

റണ്‍വേട്ടയില്‍ ഇരു ടീമിന്റേയും നായകന്മാര്‍ മുന്‍പിലുണ്ട്. എന്നാല്‍ തങ്ങളുടെ വ്യക്തിപരമായ മികവിലൂടെ ടീമിനെ ജയത്തിലേക്ക് എത്തിക്കാനാവുന്നില്ല. ലിയാം ലിവിങ്സ്റ്റണ്‍, ഇവന്‍ ലൂയിസ് എന്നിവരുടെ വെടിക്കെട്ടിലാണ് രാജസ്ഥാന്റെ പ്രതീക്ഷ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com