'എന്താണ് ഈ ചെയ്യുന്നത്?' കേദാര്‍ ജാദവിന്റെ റിവ്യു കണ്ട് ഞെട്ടി ബ്രയാന്‍ ലാറ

അവിടെ ജാദവ് എന്തിനാണ് റിവ്യു എടുത്തത്? റിവ്യു ആവശ്യപ്പെട്ടത് അവിശ്വസനീയമായിരുന്നു
കേദാര്‍ ജാദവ്/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
കേദാര്‍ ജാദവ്/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ പൊരുതാന്‍ പോലും കഴിയാതെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വീണത്. ഈ ഹൈദരാബാദ് താരം കേദാര്‍ ജാദവ് എടുത്ത റിവ്യൂ ആണ് ഇതിഹാസ താരം ബ്രയാന്‍ ലാറയെ പോലും ചിരിപ്പിക്കുന്നത്. 

അവിടെ ജാദവ് എന്തിനാണ് റിവ്യു എടുത്തത്? റിവ്യു ആവശ്യപ്പെട്ടത് അവിശ്വസനീയമായിരുന്നു. ഞങ്ങള്‍ക്കത് വിശ്വസിക്കാനായില്ല, ലാറ പറഞ്ഞു. മിഡില്‍ സ്റ്റംപിന് നേര്‍ക്ക് പന്ത് ഹിറ്റ് ചെയ്യുന്നു എന്ന് വ്യക്തമായിട്ടും ജാദവ് സഹതാരവുമായി ചര്‍ച്ച ചെയ്ത് റിവ്യു എടുക്കുകയായിരുന്നു. 

എന്നാല്‍ റിവ്യു കൊണ്ട് ഫലമുണ്ടായില്ല. എട്ട് പന്തില്‍ നിന്ന് മൂന്ന് റണ്‍സ് മാത്രം എടുത്ത് ജാദവ് കൂടാരം കയറി. കളിയില്‍ എട്ട് വിക്കറ്റിനാണ് ഡല്‍ഹിയോട് ഹൈദരാബാദ് തോറ്റത്. തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ അവര്‍ അവസാന സ്ഥാനത്തേക്ക് വീണു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com