'ഞാന്‍ വെന്റിലേറ്ററിലായിരുന്നു'; കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളില്‍ ഷെയ്ന്‍ വോണ്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th September 2021 11:19 AM |
Last Updated: 24th September 2021 11:19 AM | A+A A- |

ഫയല്‍ ചിത്രം
സിഡ്‌നി: കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചതിന് ശേഷവും താന്‍ കോവിഡ് ബാധിതനായെന്ന് ഓസ്‌ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. കോവിഡ് ബാധിതനായ സമയം തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നതായും വോണ്‍ പറഞ്ഞു.
കോവിഡ് പോസിറ്റീവായ ആദ്യ ദിവസങ്ങളില്‍ വലിയ തലവേദന അനുഭവപ്പെട്ടു. പനി വരുമ്പോള്‍ ഉണ്ടാകുന്നത് പോലെ വിറയല്‍ ഉണ്ടായി. വായിലെ രുചി നഷ്ടപ്പെട്ടു. എന്നാല്‍ മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോഴേക്കും സുഖമായി, വോണ്‍ പറഞ്ഞു.
രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ ഞാന്‍ എടുത്തിരുന്നു. കോവിഡും വന്നു പോയി. ഇപ്പോള്‍ എല്ലാ അര്‍ഥത്തിലും ഞാന്‍ സുഖമായിരിക്കുന്നു. കോവിഡ് ബാധിതനായ സമയം എന്റെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അത് എമര്‍ജന്‍സി വെന്റിലേറ്റര്‍ ആയിരുന്നില്ല.
വാക്‌സിന്‍ സ്വീകരിക്കണമോ വേണ്ടയോ എന്നത് എല്ലാവരുടേയും ചോയിസ് ആണ്. എന്നാല്‍ എല്ലാവരും കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ വീണ്ടും സാധാരണ അവസ്ഥയിലേക്ക് എത്താന്‍ നമുക്കെല്ലാവര്‍ക്കും കഴിയും, ഷെയ്ന്‍ വോണ്‍ പറഞ്ഞു.