രണ്ടാം വട്ടവും കുറഞ്ഞ ഓവര്‍ നിരക്ക്, കൊല്‍ക്കത്ത ക്യാപ്റ്റന്‍ മോര്‍ഗന് 24 ലക്ഷം രൂപ പിഴ

സീസണില്‍ രണ്ടാം വട്ടമാണ് കൊല്‍ക്കത്ത കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്നത്
ഫോട്ടോ: ഐപിഎല്‍, ട്വിറ്റർ
ഫോട്ടോ: ഐപിഎല്‍, ട്വിറ്റർ

ദുബായ്: കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ മോര്‍ഗന് 24 ലക്ഷം രൂപ പിഴ. സീസണില്‍ രണ്ടാം വട്ടമാണ് കൊല്‍ക്കത്ത കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ശിക്ഷിക്കപ്പെടുന്നത്. 

ആദ്യത്തെ തവണ കുറഞ്ഞ ഓവര്‍ നിരക്ക് വന്നാല്‍ 12 ലക്ഷം രൂപയാണ് ക്യാപ്റ്റന്‍ പിഴയടക്കേണ്ടത്. രണ്ടാമത്തെ വട്ടം ഇത് ആവര്‍ത്തിച്ചാല്‍ ഇത് 24 ലക്ഷം രൂപയും. ക്യാപ്റ്റന്‍ 24 ലക്ഷം രൂപ പിഴയടക്കുന്നതിന് ഒപ്പം പ്ലേയിങ് ഇലവനിലെ മറ്റ് കളിക്കാര്‍ മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ പിഴയൊടുക്കണം. 

മൂന്നാമതും ഇനി കൊല്‍ക്കത്ത ഇതേ തെറ്റ് ആവര്‍ത്തിച്ചാല്‍ 30 ലക്ഷം രൂപ മോര്‍ഗന്‍ ഫൈനല്‍ അടക്കുന്നതിനൊപ്പം ഒരു കളിയില്‍ നിന്ന് മോര്‍ഗന് വിലക്കും നേരിടേണ്ടി വരും. മത്സര ഫലത്തിലേക്ക് വരുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് എതിരെ അനായാസമായിരുന്നു കൊല്‍ക്കത്തയുടെ ജയം. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ മുന്‍പില്‍ വെച്ച 156 റണ്‍സ് വിജയ ലക്ഷ്യം 29 പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. 53 റണ്‍സ് നേടിയ വെങ്കടേഷ് അയ്യറും 74 റണ്‍സ് നേടിയ രാഹുല്‍ ത്രിപദിയും ചേര്‍ന്നാണ് കൊല്‍ക്കത്തയെ അനായാസ ജയത്തിലേക്ക് എത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com