ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'ഗാംഗുലിയുടെ ബാറ്റിങ് അനുകരിച്ചു, അതേപോലെ ബൗള്‍ ചെയ്യാന്‍ നോക്കി'; ജീവിതത്തില്‍ ഏറെ സ്വാധീനിച്ച വ്യക്തിയെന്ന് കൊല്‍ക്കത്ത ഓപ്പണര്‍ 

ദാദയുടെ വലിയ ആരാധകനാണ് ഞാന്‍. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകര്‍ ഗാംഗുലിക്കുണ്ട്

ദുബായ്: ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും മറുവശത്ത് വെങ്കടേഷ് അയ്യര്‍ എന്ന തുടക്കക്കാരന്‍ പതറിയില്ല. രാഹുല്‍ ത്രിപദിക്കൊപ്പം ചേര്‍ന്ന് അനായാസ ജയം പിടിക്കാന്‍ വെങ്കടേഷ് അയ്യര്‍ വഴിയൊരുക്കി. ഇപ്പോള്‍ തന്റെ ബാറ്റിങ്ങില്‍ ഏറെ സ്വാധീനം ചെലുത്തിയ ഇന്ത്യന്‍ താരത്തെ കുറിച്ച് പറയുകയാണ് വെങ്കടേഷ്. 

ദാദയുടെ വലിയ ആരാധകനാണ് ഞാന്‍. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകര്‍ ഗാംഗുലിക്കുണ്ട്. ആദ്യം ഇടംകയ്യനായാണ് ഞാന്‍ ബാറ്റ് ചെയ്തിരുന്നത്. ദാദയെ അനുകരിക്കാനായിരുന്നു ശ്രമം. ദാദ സിക്‌സ് പറത്തുന്നത് പോലെ, ദാദ ബൗള്‍ ചെയ്യുന്നത് പോലെയെല്ലാം ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു. എന്റെ ജീവിതത്തില്‍ വലിയ സ്വാധീനം അദ്ദേഹം ചെലുത്തി, വെങ്കടേഷ് അയ്യര്‍ പറയുന്നു. 

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് വേണ്ടി കളിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. അതിന് കാരണവും ഗാംഗുലിയുടെ സാന്നിധ്യമാണ്. ഇപ്പോള്‍ എന്നെ കൊല്‍ക്കത്ത സ്വന്തമാക്കിയപ്പോള്‍ കൊല്‍ക്കത്തയ്ക്കായി കളിക്കണം എന്ന എന്റെ സ്വപ്‌നം യാഥാര്‍ഥ്യമായതായും കൊല്‍ക്കത്ത ഓപ്പണര്‍ പറഞ്ഞു. 

മുംബൈക്കെതിരെ 30 പന്തില്‍ നിന്ന് 4 ഫോറും മൂന്ന് സിക്‌സും പറത്തി 53 റണ്‍സ് നേടിയാണ് വെങ്കടേഷ് അയ്യര്‍ തിളങ്ങിയത്. യുഎഇയില്‍ നടന്ന കൊല്‍ക്കത്തയുടെ ബംഗളൂരുവിന് എതിരായ കളിയില്‍ 27 പന്തില്‍ നിന്ന് ഏഴ് ഫോറും ഒരു സിക്‌സും പറത്തി വെങ്കടേഷ് 41 റണ്‍സും നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com