ഇന്ന് ധോനിയും കോഹ്‌ലിയും നേര്‍ക്കുനേര്‍, ഇരുവര്‍ക്കും തലവേദനകള്‍ ഏറെ

ഡല്‍ഹിയെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിക്കുകയാണ് ചെന്നൈയുടെ ലക്ഷ്യം
ധോനി, കോഹ്‌ലി/ഫയല്‍ ചിത്രം
ധോനി, കോഹ്‌ലി/ഫയല്‍ ചിത്രം

ഷാര്‍ജ: ഐപിഎല്ലില്‍ ഇന്ന് വമ്പന്‍ പോര്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആണ് ചെന്നൈയുടെ എതിരാളികള്‍. ഡല്‍ഹിയെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം പിടിക്കുകയാണ് ചെന്നൈയുടെ ലക്ഷ്യം. വിജയ വഴിയിലേക്ക് മടങ്ങുകയാണ് ബാംഗ്ലൂര്‍ ലക്ഷ്യമിടുന്നത്. 

യുഎഇയില്‍ നടന്ന ആദ്യ മത്സരത്തില്‍ 94 റണ്‍സ് മാത്രമാണ് 20 ഓവറില്‍ ബാംഗ്ലൂരിന് കണ്ടെത്താനായത്. മുംബൈക്കെതിരെ ആദ്യ കളിയില്‍ ചെന്നൈക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും ഋതുരാജ് തുണച്ചതോടെയാണ് ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്താനായതും ജയം പിടിച്ചതും. 

ക്വാറന്റൈന്‍ കഴിഞ്ഞ് എത്തുന്ന സാം കറാനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമോ എന്നതാണ് പ്രധാന ചോദ്യം. എന്നാല്‍ കഴിഞ്ഞ കളിയില്‍ ബ്രാവോയും ഹെയ്‌സല്‍വുഡും മികവ് കാണിച്ചതോടെ ഇരുവരേയും പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കാനാവില്ല. ഇതോടെ കറാനെ ബെഞ്ചിലിരുത്താനാണ് സാധ്യത.

പരിക്കിന്റെ പിടിയിലായ റായിഡുവിന് ഇലവനിലേക്ക് തിരികെ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എന്‍ ജഗദീഷന്‍, ചേതേശ്വര്‍ പൂജാര എന്നിവരില്‍ ആര്‍ക്കെങ്കിലും അവസരം ലഭിച്ചേക്കും. റോബിന്‍ ഉത്തപ്പയും അവസരം കാത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാംപിലുണ്ട്.  

കോഹ് ലി, മാക്‌സ് വെല്‍ ഉള്‍പ്പെടെയുള്ള കളിക്കാര്‍ ഫോം മങ്ങി നില്‍ക്കുന്നതാണ് ബാംഗ്ലൂരിനെ അസ്വസ്ഥപ്പെടുത്തുന്നത്. മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും വിക്കറ്റ് കീപ്പര്‍ എസ് ഭരത്തിന് ബാംഗ്ലൂര്‍ മറ്റൊരു അവസരം കൂടി നല്‍കാനാണ് സാധ്യത. എന്നാല്‍ സച്ചിന്‍ ബേബിക്ക് പകരം രജത് പ്ലേയിങ് ഇലവനിലേക്ക് എത്താനും സാധ്യതയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com