'ആദ്യ 10 ഓവറിലെ അലസതയാണ് വിനയായത്'; ഡല്‍ഹിക്കെതിരായ തോല്‍വിയില്‍ സംഗക്കാര

ഡല്‍ഹി സമര്‍ഥമായി ബൗള്‍ ചെയ്തതായും അതിനൊത്ത് തങ്ങള്‍ ഉയര്‍ന്നില്ലെന്നും സംഗക്കാര പറഞ്ഞു
സഞ്ജു സാംസണ്‍, സംഗക്കാര/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍
സഞ്ജു സാംസണ്‍, സംഗക്കാര/ഫോട്ടോ: രാജസ്ഥാന്‍ റോയല്‍സ്, ട്വിറ്റര്‍

അബുദാബി: ആദ്യ 10 ഓവറിലെ അശ്രദ്ധയാണ് ഡല്‍ഹിക്കെതിരായ മത്സരം തോല്‍ക്കാന്‍ ഇടയാക്കിയത് എന്ന് രാജസ്ഥാന്‍ റോയല്‍സ് ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് കുമാര്‍ സംഗക്കാര. ഡല്‍ഹി സമര്‍ഥമായി ബൗള്‍ ചെയ്തതായും അതിനൊത്ത് തങ്ങള്‍ ഉയര്‍ന്നില്ലെന്നും സംഗക്കാര പറഞ്ഞു.

ഡല്‍ഹി ക്യാപിറ്റല്‍സിനെ 154ല്‍ ഒതുക്കാനായത് നേട്ടമാണ്. ഡല്‍ഹി തീവ്രതയോടെയാണ് ഞങ്ങള്‍ക്കെതിരെ ഇറങ്ങിയത്. രാജസ്ഥാന്റെ മിഡില്‍-ലോവര്‍ ഓര്‍ഡര്‍ ബാറ്റിങ്ങിനെ കുറിച്ച് എനിക്ക് ആശങ്കയില്ല. ഐപിഎല്ലിന്റെ ആദ്യ പാദത്തില്‍ അവര്‍ ഒരുപാട് വട്ടം ടീമിനെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റിയിരുന്നു. അവര്‍ ഇനിയും മികവ് കാണിക്കും നമ്മള്‍ ഒരുമിച്ച് മുന്‍പോട്ട് പോവുമ്പോള്‍, സംഗക്കാര പറഞ്ഞു. 

ക്യാപ്റ്റന് ബുദ്ധിമുട്ടേറിയതായിരുന്നു. വളരെ നന്നായി സഞ്ജു ബാറ്റ് ചെയ്തു. സഞ്ജുവിനൊപ്പം നില്‍ക്കാന്‍ പാകത്തില്‍ ഒരാളെയാണ് വേണ്ടിയിരുന്നത്. നിര്‍ഭാഗ്യം കൊണ്ട് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. ഇതിനാല്‍ തുടക്കത്തില്‍ തന്നെ സഞ്ജുവിന് സ്വതന്ത്രമായി കളിക്കാനായില്ല. 

പരിക്കിന്റെ ഭീഷണിയെ തുടര്‍ന്ന് ലൂയിസിനും ക്രിസ് മോറിസിനും കളിക്കാനായില്ല. എന്നാല്‍ അത് താത്കാലികമാണ്. ഞങ്ങള്‍ക്ക് മറ്റ് ഓപ്ഷനുകളുണ്ടെന്നും സംഗക്കാര പറഞ്ഞു. അടുത്ത മത്സരത്തിലേക്ക് എത്തുമ്പോള്‍ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാവുമെന്ന സൂചനയാണ് ഡല്‍ഹിക്കെതിരായ തോല്‍വിക്ക് ശേഷം സഞ്ജു നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com