ഹൈദരാബാദിന് ഇനിയും പ്ലേഓഫ് കടക്കാം, നെറ്റ് റണ്‍റേറ്റ് നോക്കാതെ തന്നെ, സാധ്യത ഇങ്ങനെ

പ്ലേഓഫ് സാധ്യതകള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്‍പില്‍ പൂര്‍ണമായും അടഞ്ഞിട്ടില്ല
കെയ്ന്‍ വില്യംസണ്‍/ഫോട്ടോ: ഐപിഎല്‍ ട്വിറ്റര്‍
കെയ്ന്‍ വില്യംസണ്‍/ഫോട്ടോ: ഐപിഎല്‍ ട്വിറ്റര്‍

ദുബായ്‌: 10 മത്സരത്തില്‍ നിന്ന് രണ്ട് ജയവും എട്ട് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. എന്നാല്‍ പ്ലേഓഫ് സാധ്യതകള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്‍പില്‍ പൂര്‍ണമായും അടഞ്ഞിട്ടില്ല. നെറ്റ് റണ്‍റേറ്റിന്റെ സഹായം ഇല്ലാതേയും ഹൈദരാബാദിന് ഇനി പ്ലേഓഫ് കടക്കാനാവും...

ഇനി നാല് മത്സരങ്ങള്‍ കൂടിയാണ് ഹൈദരാബാദിനുള്ളത്. അതില്‍ നാലിലും ഹൈദരാബാദ് ജയിക്കണം. ഒപ്പം മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് എന്നിവരും ഓരോ മത്സരം വീതം ജയിക്കണം. അങ്ങനെ വന്നാല്‍ ഹൈദരാബാദിന് പ്ലേഓഫ് കടക്കാം എന്നാണ് സ്റ്റാറ്റ്‌സ്മാന്‍ ദീപു നാരായണന്‍ ട്വിറ്ററില്‍ കുറിച്ചത്. 

നിലവില്‍ എട്ട് ടീമും 10 മത്സരം വീതം കളിച്ച് കഴിഞ്ഞു. ചെന്നൈയാണ് ഒന്നാം സ്ഥാനത്ത്. ഡല്‍ഹി രണ്ടാമതും. ഇരുവര്‍ക്കും 16 പോയിന്റ് വീതമാണ് ഉള്ളത്. 12 പോയിന്റുമായി ബാംഗ്ലൂര്‍ ആണ് മൂന്നാമത്. എട്ട് പോയിന്റുമായി നാല് ടീമുകളാണ് ഉള്ളത്. നാലാമത് കൊല്‍ക്കത്തയും അഞ്ചാമത് പഞ്ചാബും ആറാമത് രാജസ്ഥാനും ഏഴാമത് മുംബൈയും. 

ഇനി വരുന്ന തങ്ങളുടെ നാല് കളിയും ജയിച്ചാല്‍ ഹൈദരാബാദിന്റെ പോയിന്റ് 12ലേക്ക് എത്തും. കൊല്‍ക്കത്ത, പഞ്താബ്, രാജസ്ഥാന്‍, മുംബൈ ടീമുകള്‍ ഒരു മത്സരം മാത്രമാണ് ഇനി ജയിക്കുന്നത് എങ്കില്‍ അവരുടെ പോയിന്റ് 10 ആയിരിക്കും. എന്നാല്‍ ഈ വമ്പന്മാരെല്ലാം ഇനി ഒരു ജയത്തില്‍ മാത്രം ഒതുങ്ങാനുള്ള സാധ്യത കുറവാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com