''ഞാന്‍ പഞ്ചാബ് മുഖ്യമന്ത്രിയല്ല, ഇന്ത്യയുടെ ഗോള്‍കീപ്പറാണ്, ഇതൊന്ന് അവസാനിപ്പിക്കൂ''

മാധ്യമങ്ങളോട് ഒരു അഭ്യര്‍ഥനയുമായി എത്തുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ്, ടാഗ് ചെയ്യുന്നത് നിര്‍ത്തണം... 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തുടരുകയാണ്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന സൂചനയാണ് വരുന്നത്. പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ പുകയുന്നതിന് ഇടയില്‍ മാധ്യമങ്ങളോട് ഒരു അഭ്യര്‍ഥനയുമായി എത്തുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ്, ടാഗ് ചെയ്യുന്നത് നിര്‍ത്തണം... 

പ്രിയപ്പെട്ട വാര്‍ത്താ മാധ്യമങ്ങളെ, മാധ്യമപ്രവര്‍ത്തകരേ, ഞാന്‍ അമരീന്ദര്‍ സിങ്, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍ കീപ്പര്‍. പഞ്ചാബിന്റെ മുന്‍ മുഖ്യമന്ത്രിയല്ല. എന്നെ ടാഗ് ചെയ്യുന്നത് ദയവായി നിര്‍ത്തൂ...ട്വിറ്ററില്‍ അമരീന്ദര്‍ സിങ് കുറിച്ചു. 

പഞ്ചാബിലെ മഹില്‍പൂരില്‍ നിന്നുള്ള ഫുട്‌ബോള്‍ താരമാണ് അമരിന്ദര്‍ സിങ്. ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാന്റെ താരവും. 2017 മുതല്‍ 2021 വരെ മുംബൈ സിറ്റിയുടെ ഗോള്‍ വല കാത്തിരുന്ന അമരീന്ദര്‍ ഈ വര്‍ഷമാണ് എടികെ മോഹന്‍ ബഗാനിലേക്ക് എത്തിയത്. എഎഫ്‌സി എഷ്യാ കപ്പില്‍ എടികെയ്ക്ക് വേണ്ടി നാല് മത്സരങ്ങളില്‍ കളിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com