കരകയറാനാവാതെ രാജസ്ഥാന്‍ റോയല്‍സ്, പ്ലേഓഫ് സാധ്യത അകലുന്നു; ബാംഗ്ലൂരിന് അനായാസ ജയം

രാജസ്ഥാന്‍ മുന്‍പില്‍ വെച്ച 149 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 17 പന്തുകള്‍ ശേഷിക്കെ ബാംഗ്ലൂര്‍ മറികടന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വീണ്ടും തോല്‍വി. രാജസ്ഥാന്‍ മുന്‍പില്‍ വെച്ച 149 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 17 പന്തുകള്‍ ശേഷിക്കെ ബാംഗ്ലൂര്‍ മറികടന്നു. 

ജയത്തോടെ ബാംഗ്ലൂര്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ പിടിച്ച് പ്ലേഓഫിലേക്ക് കടക്കാനുള്ള സാധ്യത സജീവമാക്കി. രാജസ്ഥാന് മുന്‍പില്‍ നിന്നാവട്ടെ പ്ലേഓഫ് പ്രതീക്ഷകള്‍ കൂടുതല്‍ അകന്നു. 30 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ മാക്‌സ് വെല്ലിന്റെ വെടിക്കെട്ടും കെഎസ് ഭരത്തിന്റെ 35 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ ഇന്നിങ്‌സുമാണ് ബാംഗ്ലൂരിനെ അനായാസ ജയത്തിലേക്ക് എത്തിച്ചത്. 

25 റണ്‍സ് എടുത്ത കോഹ് ലിയേയും 22 റണ്‍സ് എടുത്ത പടിക്കലിനേയും നഷ്ടപ്പെട്ട സമയം ബാംഗ്ലൂരിന്റെ റണ്‍ഒഴുക്ക് പിടിച്ചുനിര്‍ത്താന്‍ രാജസ്ഥാന് കഴിഞ്ഞിരുന്നു. പവര്‍പ്ലേയില്‍ 9 റണ്‍സ് എന്ന കണക്കില്‍ മുന്‍പോട്ട് പോകാന്‍ കോഹ് ലിക്കും പടിക്കലിനും കഴിഞ്ഞിരുന്നു. 

നേരത്തെ മികച്ച തുടക്കം ലഭിച്ച രാജസ്ഥാനെ പിടിച്ചുകെട്ടാന്‍ ബാംഗ്ലൂര്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞതാണ് അവരെ തുണച്ചത്. 11 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയില്‍ നിന്നാണ് 9 വിക്കറ്റ് നഷ്ടത്തില്‍ 149 എന്നതിലേക്ക് രാജസ്ഥാന്‍ ഇന്നിങ്‌സ് എത്തിയത്. 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് എടുത്ത ചഹലാണ് കളിയിലെ താരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com