'അത് രോഹിത് കാണിച്ച മണ്ടത്തരം'; ആദ്യ പകുതിയിലെ മുംബൈ ക്യാപ്റ്റന്റെ പിഴവ് ചൂണ്ടി ഇയാന്‍ ബിഷപ്പ് 

രോഹിത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ് ചൂണ്ടുകയാണ് വിന്‍ഡിസ് ഇതിഹാസം ഇയാന്‍ ബിഷപ്പ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Published on
Updated on

മുംബൈ: ആരാധകരെ ഞെട്ടിച്ചായിരുന്നു സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ തോല്‍വികള്‍. എന്നാല്‍ സീസണിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നതിന് ശേഷം പ്ലേയിങ് ഇലവനില്‍ വരുത്തിയ മാറ്റങ്ങള്‍ ജയം പിടിക്കാന്‍ മുംബൈയെ തുണയ്ക്കുന്നു. ഇതോടെ രോഹിത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ് ചൂണ്ടുകയാണ് വിന്‍ഡിസ് ഇതിഹാസം ഇയാന്‍ ബിഷപ്പ്. 

എപ്പോഴാണ് ടീം ഡേവിഡ് കളിക്കുക എന്ന് പലരും എന്നോട് ചോദിച്ചിരുന്നു. എന്തുകൊണ്ട് തന്നെ കളിപ്പിക്കണമായിരുന്നു എന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ കൊണ്ട് ടിം ഡേവിഡ് വ്യക്തമാക്കി. ടൂര്‍ണമെന്റിന്റെ ആദ്യ പകുതിയില്‍ ഞങ്ങള്‍ നടത്തിയ പ്ലേയിങ് ഇലവന്‍ സെലക്ഷന്‍ തെറ്റി പോയെന്ന് മുംബൈ ഇന്ത്യന്‍സ് പറയണം, ഇയാന്‍ ബിഷപ്പ് പറയുന്നു. 

നേരത്തെ ക്രീസിലെത്തി സെറ്റ് ആവാന്‍ ആണ് ഡേവിഡിന് ഇഷ്ടം

ബാറ്റിങ് ഓര്‍ഡറില്‍ മുകളിലായി കളിക്കാനാണ് ഇഷ്ടം എന്ന് ടിം ഡേവിഡ് പറഞ്ഞിട്ടുണ്ട്. നേരത്തെ ക്രീസിലെത്തി സെറ്റ് ആവാന്‍ ആണ് ഡേവിഡിന് ഇഷ്ടം. ചെറുപ്പമാണ് അവന്‍. കരിയറിലെ ഏറ്റവും മികച്ച നിലയിലേക്ക് പോകുന്നു, ഇയാന്‍ ബിഷപ്പ് ചൂണ്ടിക്കാണിച്ചു. 

മുംബൈ ഇന്ത്യന്‍സിന്റെ ആദ്യത്തെ 8 കളിയില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ടിം ഡേവിഡിന് കളിപ്പിച്ചത്. സീസണിലെ മുംബൈയുടെ 9ാമത്തെ കളിയിലാണ് ടിം ഡേവിഡ് പിന്നെ പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. രാജസ്ഥാന് എതിരെ 9 പന്തില്‍ നിന്ന് 20 റണ്‍സും ഗുജറാത്തിന് എതിരെ 21 പന്തില്‍ നിന്ന് 44 റണ്‍സും ടിം ഡേവിഡ് നേടി.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com