അത്‌ലറ്റിക്കോയുടെ 'കയ്യാങ്കളിയും' മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി സെമിയില്‍; താരങ്ങള്‍ തമ്മില്‍ സംഘര്‍ഷം

ബയേണിനെ ഞെട്ടിച്ച് സെമിയിലേക്ക് കടന്ന വിയ്യാറയല്‍ ആണ് ലിവര്‍പൂളിന്റെ എതിരാളികള്‍
അത്‌ലറ്റിക്കോ,മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങള്‍ തമ്മില്‍ സംഘര്‍ഷം/ഫോട്ടോ: എഎഫ്പി
അത്‌ലറ്റിക്കോ,മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങള്‍ തമ്മില്‍ സംഘര്‍ഷം/ഫോട്ടോ: എഎഫ്പി

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗിലെ സെമി ഫൈനല്‍ ലൈനപ്പായി. അത്‌ലറ്റിക്കോയെ ക്വാര്‍ട്ടറില്‍ തകര്‍ത്ത് വരുന്ന മാഞ്ചസ്റ്റര്‍ സിറ്റി നിലവിലെ ചാമ്പ്യന്മാരെ തോല്‍പ്പിച്ച് എത്തുന്ന റയല്‍ മാഡ്രിഡിനെ നേരിടും. ബയേണിനെ ഞെട്ടിച്ച് സെമിയിലേക്ക് കടന്ന വിയ്യാറയല്‍ ആണ് ലിവര്‍പൂളിന്റെ എതിരാളികള്‍. 

ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്‌-മാഞ്ചസ്റ്റര്‍ സിറ്റി മത്സരം സമനിലയില്‍ അവസാനിച്ചതോടെയാണ് സിറ്റി സെമി ഉറപ്പിച്ചത്. ആദ്യ പാദത്തില്‍ ഡുബ്രുയ്‌നിന്റെ ഒരു ഗോള്‍ ബലത്തില്‍ ജയിച്ചത് സിറ്റിക്ക് ഇവിടെ തുണയായി. 

ഫില്‍ ഫോഡനെ ഫിലിപ്പെ ഫൗള്‍ ചെയ്തതോടെ കയ്യാങ്കളി

ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ മത്സരം അവസാന നിമിഷങ്ങളിലേക്ക് കടക്കവെ
മാഞ്ചസ്റ്റര്‍ സിറ്റി-അത്‌ലറ്റിക്കോ താരങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മാഞ്ചസ്റ്റര്‍ സിറ്റി താരം ഫില്‍ ഫോഡനെ അത്‌ലറ്റിക്കോയുടെ ഫിലിപ്പെ ഫൗള്‍ ചെയ്തതോടെ ഇരു ഭാഗത്തേയും താരങ്ങള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായത്. ഫൗള്‍ ചെയ്യപ്പെട്ട ഫോഡന്‍ ഗ്രൗണ്ടില്‍ കിടന്ന് ഉരുണ്ട് സമയം പാഴാക്കാന്‍ ശ്രമിച്ചപ്പോള്‍ സ്‌റ്റെഫാന്‍ സാവിച്ച് താരത്തെ പൊക്കിയെടുക്കാന്‍ ശ്രമിച്ചു. 

ഫിലിപ്പയെ രണ്ടാം മഞ്ഞക്കാര്‍ഡ് കാണിച്ച് പുറത്താക്കി. പിന്നാലെ മത്സരം ആരംഭിച്ചു. എന്നാല്‍ സമയം പാഴാക്കാനുള്ള മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളുടെ ശ്രമത്തെ ചൂണ്ടി അത്‌ലറ്റിക്കോ പരിശീലകന്‍ ഡീഗോ സിമിയോണിയും താരങ്ങളും തമ്മില്‍ റഫറിയുമായി തര്‍ക്കിച്ചു. 

പിന്നാലെ രണ്ട് ടീമിലേയും താരങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. ടണലില്‍ വെച്ചും ഇരു ടീമിലേയും താരങ്ങള്‍ ഏറ്റുമുട്ടിയതോടെ പൊലീസ് എത്തിയാണ് ഇവരെ മാറ്റിയത്.
 

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com