6 കളിയിലും ടോസ് നേടി വില്യംസണ്‍; 14 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം

കഴിഞ്ഞ നാല് കളികളില്‍ തുടരെ ജയം പിടിച്ച് പോയിന്റ് പട്ടികയില്‍ മുന്നേറുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: കഴിഞ്ഞ നാല് കളികളില്‍ തുടരെ ജയം പിടിച്ച് പോയിന്റ് പട്ടികയില്‍ മുന്നേറുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബ് കിങ്‌സിനെ 7 വിക്കറ്റിന് തോല്‍പ്പിച്ച കളിയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി വില്യംസണ്‍ തന്റെ പേരിലേക്ക് ചേര്‍ത്തു. 

സീസണില്‍ ആറ് മത്സരങ്ങള്‍ ഹൈദരാബാദ് പൂര്‍ത്തിയാക്കിയപ്പോള്‍ ആറിലും ടോസ് നേടിയത് കെയ്ന്‍ വില്യംസണ്‍. ഐപിഎല്‍ ചരിത്രത്തില്‍ സീസണില്‍ തുടരെ ആറ് കളികളില്‍ ടോസ് നഷ്ടപ്പെടാത്ത ക്യാപ്റ്റനായി വില്യംസണ്‍ ഇതോടെ മാറി. 

സീസണിലെ ആദ്യ രണ്ട് കളിയും തോറ്റാണ് ഹൈദരാബാദ് തുടങ്ങിയത്

ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ രണ്ട് കളിയും തോറ്റാണ് ഹൈദരാബാദ് തുടങ്ങിയത്. എന്നാല്‍ പിന്നെ വന്ന നാല് കളിയിലും ജയം പിടിച്ചു. ടോസ് നേടാനായതും ഇവിടെ ഹൈദരാബാദിന് വലിയ തുണയായിട്ടുണ്ടെന്ന് വ്യക്തം. മത്സര ഫലത്തെ നിര്‍ണയിക്കുന്നതില്‍ സീസണില്‍ ടോസും നിര്‍ണായക ഘടകമാവുന്നുണ്ട്. 

ഈര്‍പ്പത്തിന്റെ സാന്നിധ്യമുള്ളതിനാല്‍ ടോസ് നേടുന്ന ടീം ബൗളിങ് ആണ് തെരഞ്ഞെടുക്കാന്‍ താത്പര്യപ്പെടുന്നത്. ഹൈദരാബാദ് കളിച്ച ആറില്‍ ആറ് കളിയിലും ബൗളിങ് ആണ് അവര്‍ തെരഞ്ഞെടുത്തത്. അതില്‍ നാലിലും രണ്ടാമത് ബാറ്റ് ചെയ്ത് ജയം പിടിക്കാനായി. രാജസ്ഥാന് എതിരെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തിട്ടും തോല്‍വിയിലേക്ക് വീണിരുന്നു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com