വീണ്ടും രക്ഷകനായി ഡുപ്ലെസി; ലഖ്‌നൗവിന് മുന്നില്‍ മികച്ച സ്‌കോര്‍ വച്ച് ആര്‍സിബി

ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ കിടിലന്‍ ബാറ്റിങാണ് ആര്‍സിബിക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ പോരാട്ടത്തില്‍ 182 റണ്‍സ് വിജയ ലക്ഷ്യം വച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് കണ്ടെത്തിയത്. 

ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ കിടിലന്‍ ബാറ്റിങാണ് ആര്‍സിബിക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ടോസ് നേടി ലഖ്‌നൗ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 

ബംഗ്ലൂരിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ബാംഗ്ലൂരിനെ ഒരറ്റത്ത് നങ്കൂരമിട്ട് ഡുപ്ലെസി മത്സരത്തിലേക്ക് മടക്കിയെത്തിക്കുകയായിരുന്നു. 

ഡുപ്ലെസി 64 പന്തുകള്‍ നേരിട്ട് 11 ഫോറും രണ്ട് സിക്‌സും സഹിതം 96 റണ്‍സ് കണ്ടെത്തി. അര്‍ഹിച്ച സെഞ്ച്വറി നായകന് ഒരിക്കല്‍ കൂടി നഷ്ടമായി. 

ഗ്ലെന്‍ മാക്‌സ്‌വെല്‍ (11 പന്തില്‍ 23), ഷഹബാസ് നദീം (22 പന്തില്‍ 26), ദിനേഷ് കാര്‍ത്തിക് (എട്ട് പന്തില്‍ പുറത്താകാതെ 13) എന്നിവരെ കൂട്ടുപിടിച്ചാണ് ഡുപ്ലെസി ടീമിനെ മുന്നോട്ട് നയിച്ചത്. 

ഓപ്പണര്‍ അനുജ് റാവത്ത് നാല് റണ്‍സുമായി വിരാട് കോഹ്‌ലി ഗോള്‍ഡന്‍ ഡക്കായും മടങ്ങി. സായുഷ് പ്രഭുദേശായിയും നിരാശപ്പെടുത്തി. താരം പത്ത് റണ്‍സാണ് കണ്ടെത്തിയത്. 

ലഖ്‌നൗവിനായി ദുഷ്മന്ത ചമീര, ജെയ്‌സന്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ക്രുണാല്‍ പാണ്ഡ്യ ഒരു വിക്കറ്റെടുത്തു.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com