വീണ്ടും ആശങ്ക; മറ്റൊരു ഡല്‍ഹി താരത്തിന് കൂടി കോവിഡ് 

ടിം സീഫേര്‍ട്ടിന് ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിന് ഇടയിലും കോവിഡ് ബാധിച്ചിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: പഞ്ചാബ് കിങ്‌സിന് എതിരായ മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് മറ്റൊരു ഡല്‍ഹി ക്യാപിറ്റല്‍സ് താരത്തിന് കൂടി കോവിഡ് പോസിറ്റീവായതായി സൂചന. ന്യൂസിലന്‍ഡ് താരം ടിം സീഫേര്‍ട്ടിന് കോവിഡ് പോസിറ്റീവായതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടിം സീഫേര്‍ട്ടിന് ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിന് ഇടയിലും കോവിഡ് ബാധിച്ചിരുന്നു. ബിസിസിഐയുടെ മെഡിക്കല്‍ സംഘം കളിക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഇത് കഴിഞ്ഞതിന് ശേഷമാവും മത്സരത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക എന്നുമാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് കളിക്കാരുടെ ഫലം നെഗറ്റീവായാല്‍ മത്സരം മാറ്റിവെക്കില്ല. 

മത്സര വേദി മുംബൈയിലേക്ക് മാറ്റി

ടീം ഫിസിയ പാട്രിക് ഫര്‍ഹാറ്റിനാണ് ഡല്‍ഹി ക്യാംപില്‍ ആദ്യം കോവിഡ് പോസിറ്റീവായത്. ഏപ്രില്‍ 15നായിരുന്ന ഇത്. പിന്നാലെ ക്യാംപിലെ മറ്റ് നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മിച്ചല്‍ മാര്‍ഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

പഞ്ചാബിന് എതിരായ ഡല്‍ഹിയുടെ മത്സരം പുനെയിലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഡല്‍ഹി ടീം ക്വാറന്റൈനിലായതോടെ മത്സര വേദി മുംബൈയിലേക്ക് മാറ്റി. ബയോ ബബിളിനുള്ളില്‍ കോവിഡ് വ്യാപനം ഉണ്ടായതോടെ കഴിഞ്ഞ സീസണില്‍ ബിസിസിഐക്ക് ഐപിഎല്‍ നിര്‍ത്തി വെക്കേണ്ടി വന്നിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com