സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി20; കോഹ്‌ലിക്ക് വിശ്രമം നല്‍കില്ല; 2019ന് ശേഷം കാര്‍ത്തിക്കിന്റെ മടങ്ങി വരവിന്‌ സാധ്യത

കോഹ്‌ലിക്ക് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് വിശ്രമം നല്‍കിയേക്കില്ല
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ഫോം കണ്ടെത്താനാവാതെ നില്‍ക്കുകയാണ് എങ്കിലും കോഹ്‌ലിക്ക് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയില്‍ നിന്ന് വിശ്രമം നല്‍കിയേക്കില്ല. ഉമ്രാന്‍ മാലിക്കും പ്രസിദ്ധ് കൃഷ്ണയും തമ്മിലാണ് ടീമില്‍ ഇടം നേടുന്നതിനായുള്ള മത്സരം. 

ഐപിഎല്ലില്‍ 9 കളിയില്‍ നിന്ന് 128 റണ്‍സ് മാത്രമാണ് കോഹ്‌ലിക്ക് നേടാനായത്. രണ്ട് ഗോള്‍ഡന്‍ ഡക്കും ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടെ കോഹ്‌ലി ഇടവേള എടുക്കണം എന്ന ആവശ്യം ശക്തമാണ്. മുന്‍ പരിശീലകന്‍ രവി ശാസ്ത്രി തന്നെ കോഹ്‌ലിയോട് ഇടവേള എടുക്കാന്‍ നിര്‍ദേശിച്ച് എത്തിയിരുന്നു.

വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ടീമില്‍ അവസരം ലഭിച്ചപ്പോള്‍ മൂന്ന് അര്‍ധ ശതകം നേടിയാണ് ശ്രേയസ് അയ്യര്‍ മികവ് കാണിച്ചത്.  എന്നാല്‍ കോഹ് ലി തിരികെ വരുന്നതോടെ ശ്രേയസിന് മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാന്‍ കഴിയില്ല. 

ഉമ്രാന്‍ മാലിക്ക് ടീമില്‍ ഇടം നേടുമെന്ന് ഏറെ കുറെ ഉറപ്പാണ്

ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ 5 വിക്കറ്റ് കൂടി വീഴ്ത്തിയതോടെ ഉമ്രാന്‍ മാലിക്ക് ടീമില്‍ ഇടം നേടുമെന്ന് ഏറെ കുറെ ഉറപ്പാണ്. ട്വന്റി20 ലോകകപ്പിന് മുന്‍പ് ഉമ്രാന്‍ മാലിക്കിന് വേണ്ട മത്സര പരിചയം നല്‍കാന്‍ സെലക്ടര്‍മാര്‍ ശ്രമിച്ചേക്കും. പ്രസിദ്ധ് കൃഷ്ണയുടെ ഉയരവും ബൗണ്‍സും ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ പ്രയോജനപ്പെടും എന്നാണ് സെലക്ടര്‍മാരുടെ കണക്ക് കൂട്ടല്‍. ഐപിഎല്‍ സീസണില്‍ 8 കളിയില്‍ നിന്ന് 10 വിക്കറ്റാണ് പ്രസിദ്ധ് കൃഷ്ണ വീഴ്ത്തിയത്. 

ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തുമോ എന്നതാണ് മറ്റൊരു ചോദ്യം. ഐപിഎല്‍ സീസണില്‍ ബാംഗ്ലൂരിനായി ഫിനിഷിങ് മികവ് കാണിച്ച് ഏവരുടേയും കയ്യടി നേടുകയാണ് ദിനേശ് കാര്‍ത്തിക്. 2019 ലോകകപ്പിന് ശേഷം കാര്‍ത്തിക്കിന് ഇന്ത്യന്‍ കുപ്പായം അണിയാനായിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com