മലയാളി താരം സജൻ പ്രകാശ് ഇന്നിറങ്ങും; മെഡൽ കുതിപ്പ് തുടരാൻ ഇന്ത്യ; നാലാം ദിനത്തിലെ ഷെഡ്യൂൾ

നാലാം ദിനം കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ മത്സരങ്ങൾ ഇങ്ങനെ
അചിന്ത ഷിവലി/ ഫോട്ടോ: ടീം ഇന്ത്യ, ട്വിറ്റര്‍
അചിന്ത ഷിവലി/ ഫോട്ടോ: ടീം ഇന്ത്യ, ട്വിറ്റര്‍

ബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിന്റെ മൂന്നാം ദിനം അവസാനിച്ചപ്പോൾ ഇന്ത്യ ആറ് മെഡലുകളുമായി കുതിപ്പ് തുടരുകയാണ്. ആറും എത്തിയത് ഭാരോദ്വഹനത്തിലൂടെ. ഇന്നലെ പുരുഷൻമാരുടെ 73-കിലോ ഭാരദ്വഹനത്തിൽ അചിന്ത ഷിവലിയും 67 കിലോ വിഭാഗത്തിൽ ജെറമി ലാൽറിന്നുംഗയും റെക്കോർഡോടെ സ്വർണം നേടി. മൂന്ന് സ്വർണം രണ്ട് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് ഇതുവരെയുള്ള ഇന്ത്യയുടെ മെഡൽ നേട്ടം. 

നാലാം ദിനം കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ മത്സരങ്ങൾ ഇങ്ങനെ 

ലോൺ ബൗൾസ് 

വനിതകളുടെ നാല് സെമി ഫൈനൽ (1 PM)

ഭാരോദ്വഹനം 

പുരുഷന്മാരുടെ 81 കിലോഗ്രാം : അജയ് സിംഗ് (2 PM)
വനിതകളുടെ 71 കിലോഗ്രാം : ഹർജീന്ദർ കൗർ (11 PM)

ജൂഡോ 

പുരുഷന്മാരുടെ 66 കിലോഗ്രാം എലിമിനേഷൻ റൗണ്ട് ഓഫ് 16 : ജസ്‌ലീൻ സിംഗ് സൈനി vs  മാക്‌സെൻസ് കുഗോള 
പുരുഷന്മാരുടെ 60 കിലോഗ്രാം എലിമിനേഷൻ റൗണ്ട് ഓഫ് 16 : വിജയ് കുമാർ യാദവ് vs വിൻസ്‌ലി ഗംഗയ 
വനിതകളുടെ 48 കിലോഗ്രാം ക്വാർട്ടർ ഫൈനൽ സുശീലാ ദേവി ലികാബം vs ഹാരിയറ്റ് ബോൺഫേസ്
വനിതകളുടെ 57 കിലോഗ്രാം എലിമിനേഷൻ റൗണ്ട് ഓഫ് 16 ശുചിക തരിയൽ vs റീത്ത രബിന്ദ

നീന്തൽ 

പുരുഷന്മാരുടെ 100 മീറ്റർ ബട്ടർഫ്ലൈ ഹീറ്റ് 6: സാജൻ പ്രകാശ് (3:51 PM)
പുരുഷന്മാരുടെ 100 മീറ്റർ ബട്ടർഫ്ലൈ സെമി ഫൈനൽ : സജൻ പ്രകാശ് (12:27 AM), 
പുരുഷന്മാരുടെ 50 മീറ്റർ ബാക്ക്‌സ്ട്രോക്ക് ഫൈനൽ : ശ്രീഹരി നടരാജ് (1:07 AM)

ബാഡ്മിന്റൺ 

മിക്സഡ് ടീം സെമി ഫൈനൽ (3:30 PM/10 PM)

സ്‌ക്വാഷ്  

വനിതാ സിംഗിൾസ് പ്ലേറ്റ് ക്വാർട്ടർ ഫൈനൽ : സുനൈന സാറ കുരുവിള vs ടിബിഡി (4:30 PM) 
വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനൽ : ജോഷാന ചിനപ്പ vs ഹോളി നോട്ടൺ (6PM)
പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനൽ : സൗരവ് ഘോഷാൽ vs ഗ്രെഗ് ലോബൻ (6:45 PM)

ബോക്‌സിംഗ് 

48-51 കിലോഗ്രാം : റൗണ്ട് ഓഫ് 16 : അമിത് പംഗൽ vs നമ്രി ബെറി (4:45 PM) 
54-57 കിലോഗ്രാം : റൗണ്ട് ഓഫ് 16 : ഹുസാമുദ്ദീൻ മുഹമ്മദ് vs മുഹമ്മദ് സലിം ഹൊസൈൻ (6:PM), 
75-80 കിലോ : റൗണ്ട് ഓഫ് 16 : ആശിഷ് കുമാർ vs ട്രാവിസ് തപറ്റുറ്റോവ(1 AM)

സൈക്ലിംഗ് 

വനിതകളുടെ കെയ്‌റിൻ ആദ്യ റൗണ്ട് : ത്രിയാഷ പോൾ, സുശികല അഗാഷെ, മയൂരി ലൂട്ട് (6:32 PM)
പുരുഷന്മാരുടെ 40 കിലോമീറ്റർ പോയിന്റ് റേസ് യോഗ്യത : നമൻ കപിൽ, വെങ്കപ്പ കെംഗലഗുട്ടി, ദിനേശ് കുമാർ, വിഷജീത് സിംഗ് (6:52 PM)
പുരുഷന്മാരുടെ 100 മീ. ടൈം ട്രയൽ ഫൈനൽ : റൊണാൾഡോ ലൈറ്റോൻജാം, ഡേവിഡ് ബെക്കാം (8:02 PM) 
വനിതകളുടെ 10 കിലോമീറ്റർ സ്‌ക്രാച്ച് റേസ് ഫൈനൽ : മീനാക്ഷി (9:37 PM)

ഹോക്കി 

പുരുഷന്മാരുടെ പൂൾ ബി : ഇന്ത്യ vs ഇംഗ്ലണ്ട് (8:30 PM) 

ടേബിൾ ടെന്നീസ് 

പുരുഷ ടീം സെമി ഫൈനൽ : ഇന്ത്യ vs നൈജീരിയ (11:30 PM)

പാരാ-നീന്തൽ 

പുരുഷന്മാരുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ ഫൈനൽ : നിരഞ്ജൻ മുകുന്ദൻ, സുയാഷ് നാരായൺ, ജാദവ് (12:46 AM)

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com