മഞ്ഞക്കാർഡ് കാണിച്ചു; വനിതാ റഫറിയെ പിന്നിലൂടെ വന്ന് അടിച്ചു വീഴ്ത്തി; അർജന്റീന താരം അറസ്റ്റിൽ (വീഡിയോ)

അർജന്റീനയിലെ ഒരു പ്രാദേശിക ടൂർണമെന്റിനിടെയാണ് അനിഷ്ട സംഭവങ്ങൾ
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ബ്യൂനസ് അയേഴ്സ്: ഫുട്ബോൾ മത്സരത്തിനിടെ താരങ്ങൾക്ക് സംയംമനം നഷ്ടപ്പെടുന്നത് പതിവ് കാഴ്ചകളിലൊന്നാണ്. ഇതൊക്കെ നിയന്ത്രിക്കുന്നതും കർശനമായി ഇടപടുന്നവരുമാണ് റഫറിമാർ. എന്നാൽ ആ റഫറിമാരേയും ചില താരങ്ങൾ വെറുതെ വിടാറില്ല. അത്തരമൊരു സംഭവമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചയാകുന്നത്. 

അർജന്റീനയിലാണ് സംഭവം. ഒരു ഫുട്ബോൾ മത്സരത്തിനിടെ വനിതാ റഫറിയെ ഫുട്ബോൾ താരം അടിച്ച് ​ഗ്രൗണ്ടിൽ വീഴ്ത്തി. സംഭവത്തിന് പിന്നാലെ താരത്തെ അറസ്റ്റ് ചെയ്തു. പിന്നാലെ ആജീവനാന്തമായി വിലക്കുകയും ചെയ്തു. 

അർജന്റീനയിലെ ഒരു പ്രാദേശിക ടൂർണമെന്റിനിടെയാണ് അനിഷ്ട സംഭവങ്ങൾ. ഗാർമനീസ്, ഇൻഡിപെൻഡൻസിയ ടീമുകളുടെ പോരാട്ടത്തിനിടെയാണ് റഫറിക്കു നേരെ അതിക്രമമുണ്ടായത്. ഗാർമനീസ് താരം ക്രിസ്റ്റ്യൻ ടിറോണെ റഫറി ദാൽമ കോര്‍ട്ടാഡിയെ അടിച്ചു വീഴ്ത്തുകയായിരുന്നു. 

മഞ്ഞ കാർഡ് കാണിച്ചതാണ് ക്രിസ്റ്റ്യൻ ടിറോണെയെ പ്രകോപിപ്പിച്ചത്. പ്രതികാരം ചെയ്യാൻ റഫറിയെ താരം പിന്നിൽകൂടി വന്ന് അടിച്ചു വീഴ്ത്തുകയായിരുന്നു. റഫറിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com