''കെ എല്‍ രാഹുലിനെ നമുക്ക് ആവശ്യമുണ്ടോ? ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇങ്ങനെ ചിന്തിച്ചേക്കാം''

കെ എല്‍ രാഹുലിനെ ഇന്ത്യന്‍ ടീമിന് ആവശ്യമാണോ എന്ന് സെലക്ടര്‍മാര്‍ ചിന്തിച്ചേക്കുമെന്ന് ന്യൂസിലന്‍ഡ് മുന്‍ താരം സ്‌കോട്ട് സ്‌റ്റൈറിസ്
കെ എല്‍ രാഹുല്‍/ഫയല്‍ ഫോട്ടോ
കെ എല്‍ രാഹുല്‍/ഫയല്‍ ഫോട്ടോ

ന്യൂഡല്‍ഹി: കെ എല്‍ രാഹുലിനെ ഇന്ത്യന്‍ ടീമിന് ആവശ്യമാണോ എന്ന് സെലക്ടര്‍മാര്‍ ചിന്തിച്ചേക്കുമെന്ന് ന്യൂസിലന്‍ഡ് മുന്‍ താരം സ്‌കോട്ട് സ്‌റ്റൈറിസ്. സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് എന്നിവര്‍ റണ്‍സ് കണ്ടെത്തുന്നതോടെ സെലക്ടര്‍മാരുടെ മനസില്‍ ഈ ചോദ്യം ഉടലെടുത്തേക്കാം എന്നാണ് ന്യൂസിലന്‍ഡ് മുന്‍ താരം പറയുന്നത്. 

പുറത്തിരിക്കാനും മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കാനും കളിക്കാര്‍ ആഗ്രഹിക്കില്ല. പരിക്കിനെ തുടര്‍ന്ന് രാഹുല്‍ പുറത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ രാഹുലിന് ചെയ്യാന്‍ കഴിയുന്നത് പന്തും സൂര്യകുമാറും ഇപ്പോള്‍ ചെയ്യുന്നുണ്ട്. ഇത്  കെ എല്‍ രാഹുലിനെ ആവശ്യമാണോ എന്ന ചോദ്യം സെലക്ടര്‍മാരില്‍ ഉയര്‍ത്തും, സ്‌റ്റൈറിസ് പറയുന്നു. 

തിരിച്ചെത്തുമ്പോള്‍ രാഹുല്‍ ഫോമിലായിരിക്കുമോ?

തിരിച്ചെത്തുമ്പോള്‍ രാഹുല്‍ ഫോമിലായിരിക്കുമോ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങളും രാഹുലിന്റേ മേല്‍ വരുന്നുണ്ട്. മറ്റ് കളിക്കാര്‍ക്ക് രാഹുലിന്റെ അഭാവം അവസരം നല്‍കിയതിനെ തുടര്‍ന്നാണ് ഇതെന്നും സ്‌കോട്ട് സ്‌റ്റൈറിസ് ചൂണ്ടിക്കാണിച്ചു. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരക്ക് മുന്‍പായാണ് രാഹുലിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ശസ്ത്രക്രിയക്ക് രാഹുല്‍ വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ പരിശീലനം നടത്തുമ്പോഴാണ് രാഹുല്‍ കോവിഡ് പോസിറ്റീവായത്. കോവിഡ് ബാധിതനായതിന് പിന്നാലെ വിന്‍ഡിസ് പര്യടനവും രാഹുലിന് നഷ്ടമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com