ടീമില്‍ 3 പേസര്‍മാര്‍ മാത്രം; യുഎഇയിലെ പിച്ച് അറിയില്ലേ? സെലക്ടര്‍മാര്‍ക്കെതിരെ മുന്‍ താരം 

ഏഷ്യാ കപ്പ് സംഘത്തില്‍ മൂന്ന് പേസര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയ സെലക്ടര്‍മാരുടെ നീക്കത്തെ വിമര്‍ശിച്ച് മുന്‍ താരം ആകാശ് ചോപ്ര
അര്‍ഷ്ദീപ് സിങ്/ഫോട്ടോ: എഎഫ്പി
അര്‍ഷ്ദീപ് സിങ്/ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് സംഘത്തില്‍ മൂന്ന് പേസര്‍മാരെ മാത്രം ഉള്‍പ്പെടുത്തിയ സെലക്ടര്‍മാരുടെ നീക്കത്തെ വിമര്‍ശിച്ച് മുന്‍ താരം ആകാശ് ചോപ്ര. ഏഷ്യാ കപ്പ് നടക്കുന്ന സമയം ദുബായിലെ പിച്ചുകള്‍ ഫാസ്റ്റ് ബൗളര്‍മാരെ പിന്തുണയ്ക്കും എന്ന് ചൂണ്ടിയാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍. 

ഏഷ്യാ കപ്പ് നടക്കുന്ന സെപ്തംബര്‍ മാസം ദുബായിലെ പിച്ചില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പിന്തുണ ലഭിക്കും. ടൂര്‍ണമെന്റിലുടനീളം പിച്ചില്‍ വലിയ മാറ്റം ഉണ്ടാവില്ല. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് സഹായം ലഭിക്കും. ഐപിഎല്ലില്‍ നമ്മളത് തുടരെ കണ്ടതാണ്. പിന്നെ എന്താണ് പ്രശ്‌നം എന്ന് ആകാശ് ചോപ്ര ചോദിക്കുന്നു. 

മൂന്ന് ഫാസ്റ്റ് ബൗളര്‍മാര്‍ മാത്രമാണുള്ളത്, ഭുവി, അര്‍ഷ്ദീപ്, ആവേശ് ഖാന്‍. അര്‍ഷ്ദീപും ഭുവനേശ്വര്‍ കുമാറും ടീമില്‍ വേണം. ബുമ്രയ്ക്ക് പരിക്കാണ്. ഹര്‍ഷല്‍ പട്ടേലും ഇല്ല. എവിടെയാണ് മുഹമ്മദ് ഷമി? ആവേശ് ഖാനും മുഹമ്മദ് ഷമിയും തമ്മിലാണ് ടീമിലെ സ്ഥാനത്തിനായി മത്സരം. അതല്ലെങ്കില്‍ നിങ്ങള്‍ക്ക് ആവേശ് ഖാനേയും മുഹമ്മദ് ഷമിയേയും ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു. 

ഇന്ത്യക്കായി കളിക്കുമ്പോഴെല്ലാം, ഐപിഎല്ലിലും, ന്യൂ ബോളിലും ഡെത്ത് ഓവറുകളിലും വളരെ മികച്ച പ്രകടനമാണ് ഷമിയില്‍ നിന്ന് വന്നിട്ടുള്ളത്. അത്രയും പരിചയസമ്പത്തോടെ പന്തെറിയാന്‍ കഴിയുമ്പോള്‍ അവസരം ലഭിക്കേണ്ടിയിരുന്നു, ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com