'ബാറ്റുകള്‍ നല്‍കിയെങ്കിലും സഹായിക്കൂ'; സച്ചിനോട് അഭ്യര്‍ഥിച്ച് മുന്‍ വിന്‍ഡിസ് താരം 

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ തിരികെ കയറ്റാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടി വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരങ്ങള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ തിരികെ കയറ്റാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടി വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം. താഴെ തട്ട് മുതല്‍ മികച്ച പരിശീലനം നല്‍കാന്‍ വിന്‍ഡിസിന് കഴിയുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് മുന്‍ പേസര്‍ വിന്‍സ്റ്റണ്‍ ബെന്‍ജമിന്‍ സച്ചിന്റെ സഹായം തേടി. 

കുട്ടികളെ ക്രിക്കറ്റ് പരിശീലിപ്പിക്കുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഇല്ല. ഇതിനാല്‍ ബാറ്റ് എങ്കിലും നല്‍കി സഹായിക്കൂ എന്നാണ് സച്ചിനോട് വിന്‍ഡിസ് മുന്‍ പേസര്‍ പറയുന്നത്. അടുത്തിടെ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ക്രിക്കറ്റ് കിറ്റ് നല്‍കിയിരുന്നു. 

1986 മുതല്‍ 95 വരെ വെസ്റ്റ് ഇന്‍ഡീസിനായി കളിച്ച ക്രിക്കറ്റ് താരമാണ് വിന്‍സ്റ്റണ്‍ ബെന്‍ജമിന്‍. 21 ടെസ്റ്റും 85 ഏകദിനവും വിന്‍ഡിസ് കുപ്പായത്തില്‍ കളിച്ചു. 161 വിക്കറ്റാണ് അക്കൗണ്ടിലുള്ളത്. നിക്കോളാസ് പൂരന്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്തതിന് ശേഷം തോല്‍വികളിലേക്കാണ് വിന്‍ഡിസ് ടീം കൂപ്പുകുത്തുന്നത്. 

9 ഏകദിനങ്ങളില്‍ വിന്‍ഡിസ് തുടരെ തോറ്റ് കഴിഞ്ഞു. ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയതിന് പിന്നാലെ ട്വന്റി20 പരമ്പരയിലും വെസ്റ്റ് ഇന്‍ഡീസ് തോല്‍വിയിലേക്ക് വീണു. ന്യൂസിലന്‍ഡിന് എതിരായ ട്വന്റി20 പരമ്പരയാണ് വിന്‍ഡിസിന് മുന്‍പില്‍ ഇനിയുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com