ഏഷ്യാ കപ്പില്‍ ഷഹീന്‍ അഫ്രീദിയെ എങ്ങനെ അതിജീവിക്കാം? കോഹ്‌ലിക്കും രോഹിത്തിനും പാക് താരത്തിന്റെ ഉപദേശം

ഏഷ്യാ കപ്പില്‍ പാകിസ്ഥാന് എതിരെ ഇറങ്ങുമ്പോള്‍ കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ നേരിട്ട തോല്‍വിയുടെ ഓര്‍മയാണ് ഇന്ത്യക്ക് മുന്‍പിലുള്ളത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: ഏഷ്യാ കപ്പില്‍ പാകിസ്ഥാന് എതിരെ ഇറങ്ങുമ്പോള്‍ കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ നേരിട്ട തോല്‍വിയുടെ ഓര്‍മയാണ് ഇന്ത്യക്ക് മുന്‍പിലുള്ളത്. ഷഹീന്‍ അഫ്രീദിയാണ് അവിടെ ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്തത്. ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വരുമ്പോള്‍ ഷഹീന്‍ അഫ്രീദിയെ അതിജീവിക്കാന്‍ ഇന്ത്യന്‍ ബാറ്റേഴ്‌സിന് ഉപദേശവുമായി എത്തുകയാണ് പാക് മുന്‍ താരം ഡാനിഷ് കനേരിയ. 

ഷഹീന്‍ അഫ്രീദിയെ ഭയപ്പെടേണ്ട കാര്യമില്ല. കാരണം കോഹ്‌ലിയും രോഹിത്തുമെല്ലാം ലോകോത്തര ബാറ്റേഴ്‌സ് ആണ്. ഫുള്ളര്‍ ലെങ്ത്തില്‍ ആയിരിക്കും ഷഹീന്‍ എറിയുക എന്നതാണ് മനസില്‍ വെക്കേണ്ട കാര്യം. സ്വിങ് ചെയ്ത് പന്ത് വരുമ്പോള്‍ ഫൂട്ട് മൂവ്‌മെന്റ്‌സിലൂടെ നേരിടുന്നതിന് പകരം ശരീരത്തോട് ചേര്‍ന്ന് ബാറ്റ് വീശി നേരിടുകയാണ് വേണ്ടത്, ഡാനിഷ് കനേരിയ പറയുന്നു.

ഷഹീന്റെ ബൗളിങ്ങിന് എതിരെ സൂര്യകുമാര്‍ യാദവിന്റെ ഫഌക്ക് ഷോട്ടും നിര്‍ണായകമാകുമെന്നും കനേരിയ അഭിപ്രായപ്പെട്ടു. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയേയും കെ എല്‍ രാഹുലിനേയും ഷഹീന്‍ അഫ്രീദി മടക്കിയതോടെയാണ് ഇന്ത്യ 2-6 എന്ന നിലയിലേക്ക് വീണത്. ഷഹീന്റെ ന്യൂ ബോള്‍ സ്‌പെല്ലിന് ക്രിക്കറ്റ് ലോകത്തിന്റെ വലിയ കയ്യടിയും ലഭിച്ചിരുന്നു. 

ഏഷ്യാ കപ്പില്‍ പാകിസ്ഥാനാണ് ഇന്ത്യയുടെ ആദ്യ ഏതിരാളി. ഓഗസ്റ്റ് 28നാണ് മത്സരം. ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന് എതിരെ കോഹ്‌ലി അര്‍ധ ശതകം നേടിയിരുന്നു. ഇടവേള കഴിഞ്ഞ് എത്തുന്ന കോഹ് ലി ഏഷ്യാ കപ്പില്‍ മികച്ച തുടക്കമാവും പാകിസ്ഥാനെതിരെ ലക്ഷ്യമിടുക. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com