'ആശിഷ് നെഹ്‌റ യുകെ പ്രധാനമന്ത്രിയാവുന്നു'; 'ജാവലിന്‍ ത്രോയിലെ സ്വര്‍ണത്തിന്' പിന്നാലെ ട്വിറ്ററില്‍ ട്രെന്‍ഡിങ്

ആശിഷ് നെഹ്‌റ യുകെ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്നു എന്നിങ്ങനെയാണ് ഇപ്പോള്‍ ട്വിറ്ററിലെ സംസാരങ്ങള്‍
ആശിഷ് നെഹ്‌റ/ഫോട്ടോ: എഎഫ്പി
ആശിഷ് നെഹ്‌റ/ഫോട്ടോ: എഎഫ്പി

ന്യൂഡല്‍ഹി: ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ ക്രിക്കറ്റര്‍, ആശിഷ് നെഹ്‌റ യുകെ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുന്നു എന്നിങ്ങനെയാണ് ഇപ്പോള്‍ ട്വിറ്ററിലെ സംസാരങ്ങള്‍. പാകിസ്ഥാന്‍ രാഷ്ട്രീയ നിരീക്ഷകന് സംഭവിച്ച പിഴവിനെ തുടര്‍ന്ന് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ആശിഷ് നെഹ്‌റ. 

കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിന്‍ ത്രോയില്‍ പാക് താരം സ്വര്‍ണം നേടിയതിന് പിന്നാലെ സെയ്ദ് ഹമിദിന്റെ ട്വീറ്റിലാണ് ആശിഷ് നെഹ്‌റയുടെ പേരെത്തിയത്. ഇന്ത്യയുടെ ജാവലിന്‍ ത്രോ ഹീറോ ആശിഷ് നെഹ്‌റയെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയത് കൂടുതല്‍ മധുരം നല്‍കുന്നു എന്നാണ് ട്വീറ്റില്‍ കുറിച്ചത്. 

ഇതോടെ ട്രോളുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. പാകിസ്ഥാന്റെ അര്‍ഷാദ് നദീം ആണ് കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയത്. പരിക്കിനെ തുടര്‍ന്ന് നീരജ് ചോപ്ര കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്തിരുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com