ഏഷ്യയുടെ വേഗ റാണി ലിഡിയ ഡി വേഗ അന്തരിച്ചു

ഇന്ത്യയുടെ പി ടി ഉഷയ്‌ക്കൊപ്പമുള്ള പോരുകളിലേക്ക് കായിക ലോകം ഉറ്റുനോക്കിയിരുന്നു
ലിഡിയ ഡി വേഗ/ഫോട്ടോ: ട്വിറ്റര്‍
ലിഡിയ ഡി വേഗ/ഫോട്ടോ: ട്വിറ്റര്‍

മനില: ഏഷ്യയുടെ ട്രാക്കിലെ റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലിഡിയ ഡി വേഗ അന്തരിച്ചു. 57 വയസായിരുന്നു. നാല് വര്‍ഷം കാന്‍സറിനോട് പൊരുതിയാണ് ഡി വേഗ ഒടുവില്‍ മരണത്തിന് കീഴടങ്ങിയത്. 

ഒരുകാലത്ത് ഏഷ്യയിലെ വേഗമേറിയ വനിതാ താരമായിരുന്നു ഡി വേഗ. ഇന്ത്യയുടെ പി ടി ഉഷയ്‌ക്കൊപ്പമുള്ള പോരുകളിലേക്ക് കായിക ലോകം ഉറ്റുനോക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസിലെ 100 മീറ്ററില്‍ 1982ലും 86ലും മെഡല്‍. 1982ലെ ഏഷ്യന്‍ ഗെയിംസില്‍ പി ടി ഉഷയും ഡി വേഗയും നേര്‍ക്കുനേര്‍ എത്തി. ഉഷയെ പിന്തള്ളി ഡി വേഗ സ്വര്‍ണം അണിഞ്ഞു. 

1987ലെ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ വീണ്ടും പി ടി ഉഷ, ഡി വേഗ പോര് എത്തി. ഇവിടെ അര സെക്കന്‍ഡ് മാത്രം വ്യത്യാസത്തിലാണ് ഉഷയെ രണ്ടാമതാക്കി ഡി വേഗ സ്വര്‍ണം നേടിയത്.9 വട്ടമാണ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ ഗെയിംസില്‍ ഡി വേഗ സ്വര്‍ണം നേടിയത്. 

1994ലാണ് ഇതിഹാസ താരം ട്രാക്കിനോട് വിടപറയുന്നത്. 2018ല്‍ കാന്‍സര്‍ ബാധിച്ചതോടെ തലച്ചോറിലെ ശസ്ത്രക്രിയക്ക് ഉള്‍പ്പെടെ വിധേയമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com