നഗ്നയാക്കി ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്താക്കി; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇതിഹാസം റയാന്‍ ഗിഗ്‌സ് സെക്‌സിന് അടിമയെന്ന് കാമുകി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2022 05:30 PM  |  

Last Updated: 11th August 2022 05:31 PM  |   A+A-   |  

ryan_giggs

റയാന്‍ ഗിഗ്‌സ്/ഫോട്ടോ: എഎഫ്പി

 

ലണ്ടന്‍: വിചാരണ നേരിടുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്‍ ഇതിഹാസം റയാന്‍ ഗിഗ്‌സിന് എതിരെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കാമുകിയെ പീഡനത്തിനിരയാക്കിയെന്ന കേസിലാണ് റയാന്‍ വിചാരണ നേരിടുന്നത്. ഇരുവരുടേയും ചാറ്റുകള്‍ ഉള്‍പ്പെടെ പുറത്തുവരുന്നു. 

കാമുകി കെയ്റ്റ് ഗ്രെവില്ലെ നല്‍കിയ കേസില്‍ ഞായറാഴ്ചയാണ് വിചാരണ ആരംഭിച്ചത്. താനുമായി അടുപ്പത്തിലായിരുന്ന അതേ സമയം മറ്റ് എട്ട് സ്ത്രീകളുമായും ഗിഗ്‌സിന് ബന്ധമുണ്ടായിരുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ഉപദ്രവിച്ചു. നഗ്നയാക്കി ഹോട്ടല്‍ മുറിയില്‍ നിന്നും പുറത്തേക്ക് തള്ളി വിട്ടു. ടവ്വല്‍ ഉപയോഗിച്ചാണ് ശരീരം മറച്ചത് ഗ്രെവില്ലെ വെളിപ്പെടുത്തുന്നു. 

മാനസികമായും ശാരീരികമായും ഗിഗ്‌സില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടി വന്നു. തന്റെ നഗ്നഫോട്ടോകളും ഗിഗ്‌സിന്റെ കൈവശമുണ്ട്. പ്രശ്‌നത്തില്‍ ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ തന്റെ സഹോദരിയെ ഗിഗ്‌സ് ആക്രമിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. 

2017 മുതല്‍ 2020 വരെയുള്ള സമയം പീഡനം നടന്നതായാണ് പരാതി. 2020 നവംബര്‍ ഒന്നിന് ഗിഗ്‌സ് നിയന്ത്രണം വിട്ട് ആക്രമണകാരിയായി. വീട് വിടാന്‍ ശ്രമിച്ച തന്നെ ആക്രമിച്ചു. മദ്യലഹരിയിലായിരുന്നു ഗിഗ്‌സ്. തന്റെ നഗ്നവീഡിയോ സഹപ്രവര്‍ത്തകര്‍ക്ക് അയക്കും എന്ന് പറഞ്ഞ് ഗിഗ്‌സ് ഭീഷണിപ്പെടുത്തിയിരുന്നതായും കാമുകി പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ദി ഹണ്ട്രഡിലെ ആദ്യ സെഞ്ചുറി, തകര്‍ത്തടിച്ച് വില്‍ സ്മീഡ്; 20കാരനെ ഉന്നമിട്ട് മുംബൈ ഇന്ത്യന്‍സ് ഫ്രാഞ്ചൈസി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ